ജി എൽ പി എസ് മക്കിമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മക്കിമല ഗവ. എൽ.പി.സ്ക്കൂൾ1981 ഒക്ടോബർ 15 ന് ജാൻ സാഹിബ് എന്ന എസ്റ്റേറ്റ് മുതലാളി സൗജന്യമായി നൽകിയ മക്കിപുഴയോട് ചേർന്ന സ്ഥലത്ത്  ട്രൈബൽ സബ് പ്ലാനിൽ സ്ഥാപിതമായി.പിന്നീട് പ്രതികൂല കാലാവസ്ഥയിൽ നിലം പൊത്തിയ സ്ക്കൂൾ കെട്ടിടം,മേലെതലപുഴ ചന്തുപിട്ടർ നൽകിയ ഇന്ന് കാണുന്ന സ്ഥലത്ത് മാറ്റി സ്ഥാപിച്ചു.2018 ലെ ഉരുൾപൊട്ടലിൽ,ആസ്ബറ്റസ് ഷീറ്റ് മേഞ്ഞ സ്ക്കൂൾ കെട്ടിടത്തിന് വിള്ളൽ വീണ് ഉപയോഗ ശൂന്യമായി തീർന്നു.തുടർന്ന് 2019 ൽ ജില്ലാ നിർമിതി കേന്ദ്രം അഞ്ച് ക്ലാസ് മുറികളുള്ള സ്ക്കൂൾ കെട്ടിടം സൗജന്യമായി നിർമിച്ചു നൽകി 2021 ൽ വിദ്യാഭ്യാസ വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ച് ഒന്നാം നിലയും പൂർത്തീകരിച്ചു. ഇന്ന് ഉപജില്ലയിലെ തന്നെ മികച്ച  ഒരു ഹൈടെക് വിദ്യാലയം ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം