സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

FoRwArd Movement to Excellence(FRAME)

വിദ്യാർത്ഥികളെ മികവിലേക്കുയർത്താൻ,തങ്ങൾ മികച്ചവരാണെന്നു സ്വയം മനസിലാക്കാനും മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രാപ്തരാണെന്നുമുള്ള വ്യക്തമായ അറിവുപകരൻ സഹായിക്കുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയാണ് FRAME പഠനത്തോടൊപ്പം സഹകരണ മനോഭാവം,മാതാപിതാക്കളോടുള്ള സ്നേഹബന്ധം,ശുചിത്വം,അച്ചടക്കം,അനുസരണം,സത്യസന്ധത,തുടങ്ങിയ മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ടുള്ള ഈ പദ്ധതി മതിലകം ബി ആർ സി യിലെ മികച്ച തനതു പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെടുകയും ജില്ലാതലത്തിൽ അംഗീകാരം നേടുകയും ചെയ്തു.ഈ പദ്ധതിയുടെ അവതരണവും പ്രവർത്തന രീതിയും അതിനേക്കാളുപരി ആനുകാലിക പ്രസക്തിയും സംസ്ഥലതലത്തിൽ പ്രശംസ നേടാനിടയാക്കി .


OS സത്യൻ അവാർഡ്

സത്യൻ അനുസ്മരണ സമിതി വർഷം തോറും ഏർപ്പെടുത്തിയിട്ടുള്ള മികച്ച വിദ്യാലയ അവാർഡ് തുടർച്ചയായി കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയമായിത്തന്നെ ഇന്നും ഈ വിദ്യാനികേതനം തിളങ്ങിനിൽക്കുന്നു.