അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും നമ്മുടെ സ്കൂളിൽ വച്ചായിരുന്നു ഈവർഷം സംഘടിപ്പിച്ചത്. പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ സ്കൂളും പരിസരവും വർണ്ണ കടലാസുകളും മറ്റുമുപയോഗിച്ച് മനോഹരമായി അലങ്കരിച്ചിരുന്നു. പഴയ വിദ്യാർഥികൾ പുതിയതായി വരുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനായി മിഠായികളും മറ്റുമായി പ്രവേശനോത്സവം നടക്കുന്ന ഹാളിലും, ഗേറ്റിലും, സ്കൂൾ ഗ്രൗണ്ടിലും നിൽക്കുന്നുണ്ടായിരുന്നു.പുതിയ വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് പേന മറ്റു സമ്മാനങ്ങൾ എന്നിവ നൽകി .ഈ വർഷം പുതിയതായി ജോയിൻ ചെയ്ത ഹെഡ്മാസ്റ്റർ പ്രിൻസിപ്പൽ എന്നിവരെയും ചടങ്ങിൽ വച്ച് സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പ്രവേശനോത്സവ പരിപാടികൾ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ.പി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വാർഡ് മെമ്പർപിടിഎ പ്രസിഡണ്ട് രക്ഷിതാക്കൾ വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു
അനാഥത്വത്തിന്റെ വാടാമലരുകൾ
ഒക്ടോബർ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് സ്കൂളിനടുത്തുള്ള വൃദ്ധസദനത്തിൽഅവിടെയുള്ള അന്തേവാസികൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ചു. രാവിലെ 10 മണി മുതൽ വിവിധ കലാപരിപാടികളും അവർക്കുള്ള സമ്മാനങ്ങളും അവരോടൊപ്പം വിഭവ സമൃദ്ധമായ സദ്യയും കഴിച്ച് വൈകുന്നേരം 4 മണി വരെ അവരുടെ കൂടെ ചെലവഴിച്ചു.വിദ്യാർത്ഥികളോട് കൂടെ അവർ ചെലവഴിച്ചപ്പോൾ പലരും അവരുടെ ദേ മക്കളോടൊപ്പം ചെലവഴിച്ച പഴയകാല ഓർമ്മകൾ അയവിറക്കുക യായിരുന്നു. വൈകുന്നേരം നാലുമണിക്ക് പിരിഞ്ഞു പോകുന്ന സമയത്ത് അവിടെ ഉള്ളവർ കണ്ണീരൊലിപ്പിച്ച കൊണ്ടാണ് വിദ്യാർഥികളെ യാത്രയാക്കിയത് .ആ ഒരു ദിവസം വിദ്യാർത്ഥികൾക്കും ജീവിതത്തിലേക്ക് ധാരാളം പാഠങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചു.അവസാനം അവിടെനിന്ന് പടിയിറങ്ങുമ്പോൾ വിദ്യാർഥികളെ അനുഗ്രഹിച്ച് ,തലോടി, കണ്ണീരൊലിപ്പിച്ചുകൊണ്ടാണ് യാത്രയാക്കിയത്. ഈ ഒരു ദിവസത്തെ ഓർമ്മകൾ അവിടെയുള്ളവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ സാധിച്ചു എന്നത് സ്കൂളിനെ സംബന്ധിച്ചടത്തോളം വളരെ അനുഗ്രഹമായി മാറുകയായിരുന്നു. സന്ദർശനത്തിന് അധ്യാപകരുംസാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളും നേതൃത്വം നൽകി.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു ബഷീർ കഥാപാത്രങ്ങളിലെ അവതരിപ്പിക്കൽ ബഷീർകൃതികൾ പരിചയപ്പെടൽ ബഷീറുമായുള്ള അഭിമുഖം, നാടകം തുടങ്ങി വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു . ദിനാചരണ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം ക്ലബ്ബും നേതൃത്വം നൽകി.കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു.ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്ര മനുഷ്യനോട് ചോദ്യങ്ങൾ ചോദിക്കാം എന്ന പരിപാടി നടത്തുകയും.ചന്ദ്രമനുഷ്യൻ ചന്ദ്രനിൽ പോകുന്നതിന്റെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു. ചന്ദ്രയാൻ-2 ന്റെ വിക്ഷേപണo തത്സമയം ഒട്ടികൾക്ക് കാണിച്ചുകൊടുത്തു. പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഞ്ചായത്ത് തല ബാല കലോത്സവത്തിൽ വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
സമാധാനത്തിന്റെ കയ്യൊപ്പ്
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യം വിളിച്ചോതിക്കൊണ്ട് യുദ്ധവിരുദ്ധസന്ദേശം ഉയർത്തിപ്പിടിച്ച് സ്കൂളിൽ കയ്യൊപ്പ് ചാർത്തൽ നടത്തി .പിടിഎ ഭാരവാഹികളും , പരിസരവാസികളും , പൗരപ്രമുഖരും പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി .തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും യുദ്ധത്തിൻറെ ഭവിഷ്യത്തുകളെക്കുറിച്ച് യുദ്ധം ലോകത്തിൽ ഉണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ച് വിവരിക്കുന്ന രൂപത്തിൽ പ്രത്യേകം സെമിനാറുകളും സംഘടിപ്പിച്ചുപ്രവർത്തനങ്ങൾക്ക് അ സബിത ടീച്ചർ സിന്ധു ടീച്ചർ എന്നിവർ നേതൃത്വം നൽകി