സംവാദം:സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (→‎ലിറ്റിൽകൈറ്റ്സ് 2021-2022: പുതിയ ഉപവിഭാഗം)

ഇംഗ്ലീഷ് ക്ലബ്‌

2021-2022 അദ്ധ്യന വർഷത്തെ  ഇംഗ്ലീഷ് ക്ലബ്‌ പ്രവത്തനോൽഘാടനം ഹെഡ്മാസ്റ്റർ സ്റ്റീഫൻ  ജോർജ് സർ നിർവഹിക്കുകയുണ്ടായി.ക്ലബ് കൺവീനർ ആയ ശ്രീമതി അനീഷ ലീല തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾ സജീവമായി ക്ലബ് പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.വായനദിനം, റിപ്പബ്ലിക് ഡേ തുടങ്ങ്യ ദിനചാരണങ്ങളിൽ കുട്ടികളുടെ  വിവിധ  ഇനം പ്രവർത്തങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് വീഡിയോകൾ തയാറാക്കി.ജെഫിൻ റെജി ക്ലബ് ലീഡർ ആയിട്ടു പ്രവർത്തിച്ചു വരുന്നു.

ECO CLUB

ഇക്കോ ക്ലബ്(2021-2022) eco ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ ജെറിൽ മാമൻ ഡാനിയേൽ പ്രവർത്തിച്ചുവരുന്നു 37010 (സംവാദം) 16:06, 31 ജനുവരി 2022 (IST)

ലിറ്റിൽകൈറ്റ്സ് 2021-2022

ലിറ്റിൽകൈറ്റ്സ് 2021-2022 ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം , ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.,

ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. 37010 (സംവാദം) 16:27, 31 ജനുവരി 2022 (IST)