അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം / കൂടുതൽ വായിക്കുക
ഒരു നാടിൻെറ വളർച്ചയും വികസനവും എല്ലാം അറിവിലൂടെയാണ് സാധ്യമാകുന്നത്. ആ നാട്ടിലെ അറിവും സംസ്കാരവും ജനസഞ്ചയത്തിൽ നിന്നാണ് ആണ് ഉരുത്തിരിയുന്നത്. ഇത്തരം ഒരു ജനസഞ്ചയത്തെ സൃഷ്ടിച്ച് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ മാത്രമേ അറിവിന്റെ വെളിച്ചത്തിലേക്ക് പുതിയ തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് അറിവിന്റെ ലോകം
തീർക്കാനായി അൽ മുബാറക് എന്ന വിദ്യാഭ്യാസ സ്ഥാപനം തുടക്കം കുറിക്കാൻ കെ.എ. സെയ്ത് മുഹമ്മദ് അവർകളെ പ്രേരിപ്പിച്ചത്.