സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/

Schoolwiki സംരംഭത്തിൽ നിന്ന്
       നൂറു ശതമാനം വിജയം കൈവരിക്കുന്ന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത് . രണ്ടു വർഷം മാത്രമാണ് ഇത് സാധിക്കാത്തത് . ഓരോ യൂണിറ്റിന്  ശേഷം ക്ലാസ് ടെസ്റ്റ് ഉം ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് ഉം . പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രതേകം ക്ലാസുകൾ നടത്തുകയും ചെയ്യുന്നു . SSLC,  +2  കുട്ടികൾക്കായി 6 റിവിഷൻ ടെസ്റ്റുകളും മോഡൽ പരീക്ഷക്ക് മുൻപേ സംഘടിച്ചു വരുന്നു. ഓരോ  ടെം പരീക്ഷക്ക് ശേഷം PTA മീറ്റിങ് കൂടി പഠന നിലവാരം ഉറപ്പു വരുത്തുന്നു .
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്‌മന്റ് പ്രത്യേകം താല്പര്യം ഉണ്ട്. വളരെ വിപുലമായ ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. യോഗ്യത നേടിയ ലൈബ്രെറിൻ അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ഓരോ ക്ലാസ്സിനും ദിനപത്രം സ്‌പോൺസർഷിപ്പ് പ്രകാരം വിതരണം ചെയ്യുന്നു.
IT പഠനത്തിനായി എൽ പി , യൂ പി ,എച് എസ് തലത്തിൽ പ്രത്യേകം ലാബുകളും ഉണ്ട്. ഓരോ ലാബിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രത്യേകം അദ്ധ്യാപകരെയും നിയോഗിച്ചിരിക്കുന്നു.
വിവിധ തരം ക്വിസ് മത്സരങ്ങളും ,Talent Search ,PCM എന്നിവയിൽ പങ്കെടുത്തു ഉന്നത വിജയം കൈവരിക്കുന്നതിനും ഇവിടത്തെ വിദ്യാർഥികൾ മിടുക്കരാണ്.നെയ്യാറ്റിൻകര സബ് ജില്ലയിലെ ശിശുദിനം, കലോത്സവം കായികമേളകൾ എന്നിവയിൽ പങ്കെടുത്തു ശ്രേദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു.നമ്മുടെ പ്രധാന ഉത്സവമായ ഓണം, ക്രിസ്തുമസ് , ശിശു ദിനം, കേരളപ്പിറവി ദിനം, സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം, പരിസ്ഥിതി ദിനം തുടങ്ങിയവയും നിറപ്പകിട്ടോടെ ആചരിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നു.
മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിനായി പ്രതേക ക്ലാസുകളും സെമിനാറും സംഖടിപ്പിക്കുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി കൗണ്സിലിംഗ് സെന്ററും പ്രവർത്തിക്കുന്നു.