ഗവ. യു. പി. എസ്. പിള്ളയാർകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം

13:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. പിള്ളയീർകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ഗവ. യു. പി. എസ്. പിള്ളയാർകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ നാടുവാണീടുംകാലം
മാനുഷരെല്ലാരും ഒന്നുപോലെ
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടങ്ങൾ തീരെ ഇല്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ നാട്ടിൽ ജാഥ ഇല്ല
കല്യാണത്തിൽപോലും ജാഡ ഇല്ല
നേരമില്ലന്നുള്ള പരാതിയില്ല
ആരുമില്ലന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നുവീഴും
എല്ലാരും ഒന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

അഭിനവ് .എസ്
2 ഗവ. യു. പി. എസ്. പിള്ളയീർകുളം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത