ഗവ. യു. പി. എസ്. പിള്ളയാർകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ നാടുവാണീടുംകാലം
മാനുഷരെല്ലാരും ഒന്നുപോലെ
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടങ്ങൾ തീരെ ഇല്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ നാട്ടിൽ ജാഥ ഇല്ല
കല്യാണത്തിൽപോലും ജാഡ ഇല്ല
നേരമില്ലന്നുള്ള പരാതിയില്ല
ആരുമില്ലന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നുവീഴും
എല്ലാരും ഒന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

അഭിനവ് .എസ്
2 ഗവ. യു. പി. എസ്. പിള്ളയീർകുളം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത