ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ജി എച്ച് എസ് എസ് പാളയംകുന്ന് ജി എച്ച് എസ് എസ് പാളയംകുന്നിലെ പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ അധ്യാപകർ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുടെ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ടി.വി , സ്മാർട്ട് ഫോണുകൾ, സൗജന്യ നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ എന്നിവ നൽകി. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്.സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്ന ഈ പരിപാടി സ്കൂൾ എച്ച് .എം ശ്രീമതി സിനി ടീച്ചർ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ജി എച്ച് എസ് എസ് പാളയംകുന്ന് പുസ്തക വണ്ടി. സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി  പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്