ഗവ .എൽ.പി .എസ് .കരിയം/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) (ഹെൽത്ത് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ അധ്യയന വർഷാരംഭത്തിനു മുമ്പു തന്നെ ഹെഡ്മിസ്ട്രസ്സ്, സ്കൂൾ ഹെൽത്ത് നഴ്സ്, അധ്യാപകർ,അനധ്യാപകർ ,രക്ഷാകർതൃ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. സ്കൂളും പരിസരവും ശുചിയാക്കുകയും കോവിഡിന്റെ പശ്ചാത്തലത്തിൽ അണുനശീകരണം നടത്തുകയും ചെയ്യുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ തലത്തിലും ഹെൽത്ത് നഴ്സിന്റെ നേതൃത്വത്തിലും നടത്താറുണ്ട്. ഫസ്റ്റ് എയ്ഡ് ബോക്സ്, തെർമൽ സ്കാനർ, സാനിറ്റൈസർ, ലോഷൻ, ബ്ലീച്ചിങ് പൗഡർ, ശുചീകരണ സാധനങ്ങൾ ഹെൽത്ത്‌ ക്ലബ്ബിന്റെ ശേഖരണത്തിൽ ഉണ്ട്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ജല സാമ്പിൾ യഥാസമയം പരിശോധനയ്ക്ക് അയച്ച് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു.