കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/നാഷണൽ കേഡറ്റ് കോപ്സ്

കാലത്തിന്റെ പരീക്ഷണമായി നിലകൊള്ളുകയും രാജ്യത്തിന്റെ നിലവിലെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിൽ അത് പ്രതീക്ഷിക്കുന്ന ആവശ്യകതകൾ നിറവേറ്റുകയും, യുവജനങ്ങൾക്കിടയിൽ സ്വഭാവം, സൗഹാർദ്ദം, അച്ചടക്കം, മതേതര കാഴ്ചപ്പാട്, സാഹസികതയുടെ മനോഭാവം, നിസ്വാർത്ഥ സേവനത്തിന്റെ ആദർശങ്ങൾ എന്നിവ വികസിപ്പിക്കുകയാണ് എൻസിസി ലക്ഷ്യമിടുന്നത്. കൂടാതെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃഗുണങ്ങളുള്ള സംഘടിതവും പരിശീലനം ലഭിച്ചതും പ്രചോദിതവുമായ യുവാക്കളുടെ ഒരു കൂട്ടം സൃഷ്ടിക്കുക, അവർ ഏത് തൊഴിൽ തിരഞ്ഞെടുത്താലും രാജ്യത്തെ സേവിക്കും. ഇന്ത്യൻ യുവാക്കളെ സായുധ സേനയിൽ ചേരാൻ പ്രചോദിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം എൻസിസി പ്രദാനം ചെയ്യുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഇത്തരത്തിൽ എൻ.സി.സി യുടെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് '9th കേരള ബറ്റാലിയൻ' കൊട്ടാരക്കരയുടെ കീഴിലുള്ള ട്രൂപ്പ് 257 ഉൾപെട്ടിട്ടുള്ളതാണ് കെ എൻ എൻ എം സ്കൂളിലെ എൻ.സി.സി. ഈ ട്രൂപ്പിൽ നൂറു കുട്ടികൾ ഉൾപെടുന്നതും, ജില്ലയിൽതന്നെ മികച്ച പ്രവർത്തനം നടത്തിവരുന്നതുമാണ്.
2021-22 വർഷത്തെ കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കൊല്ലം എൻ .സി.സി ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച എൻ സി സി സ്കൂളായി കെ എൻ എൻ എം പവിത്രേശ്വരം സ്കൂൾ തിരഞ്ഞെടുത്തു എന്നുള്ളത് ഇവിടുത്തെ പ്രവർത്തനത്തിന്റെ മികവ് തുറന്നുകാട്ടുന്ന ഒന്നാണ്.
വിവിധ കാലഘട്ടങ്ങളിലായി മികച്ച എൻ സി സി കേഡറ്റുകളെ രൂപപെടുത്തിയെടുക്കുന്നതിനും അതുപോലെതന്നെ റിപ്പബ്ലിക്ക് ഡേ പരേഡിൽ ഉൾപ്പെടെ വിവിധ കാലഘട്ടങ്ങളിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കുവാനും കഴിഞ്ഞു എന്നുള്ളത് വിജയമായി എടുത്തുകാട്ടേണ്ടതാണ്.