രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/പ്രൈമറി

10:50, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvuhscherai (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1916 ഹൈസ്കൂളായി ഉയർത്തപ്പെട്ടത് ഫലമായി സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ലോവർ പ്രൈമറി വിഭാഗം സൗകര്യാർത്ഥം ഈഴവ സമാജം വക ഗൗരീശ്വര ക്ഷേത്രപരിസരത്തുള്ള തെക്കേ കെട്ടിടത്തിലേക്ക് പിന്നീട് വടക്കുവശം ഓല കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. 2001 വർഷം വരെ സ്കൂൾ അവിടെ പ്രവർത്തിച്ചു. പല പരിമിതികളിൽ പൊതു മീൻ കഴിഞ്ഞ് രാമവർമ്മ എൽപി സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് 1998 ചെറായി രക്തശ്വരി ലൈനു വടക്കുവശം ആറ് സെന്റ് സ്ഥലം വാങ്ങിച്ചു. അതേ വർഷം തന്നെ ടിവി സഭ മാനേജരുമായി നടന്ന ഒരു ഒത്തുതീർപ്പു പ്രസ്തുത സ്ഥലത്തേക്ക് സ്കൂൾ കെട്ടിടം മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. അന്നത്തെ ലോവർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ എ കുര്യാക്കോസ് 1998 ജൂൺ 25 സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അദ്ദേഹം തന്നെ സ്കൂൾ പണികൾക്ക് മേൽനോട്ടം പഠിച്ചു. 1999 ഓഗസ്റ്റ് 9ന് ഹൈ സ്കൂൾ മാനേജരും ഹെഡ്മിസ്ട്രസ് മായ ശ്രീമതി എം കെ സുകുമാരിയമ്മ പുതിയ കെട്ടിടത്തിന് ഉദ്ഘാടനകർമ്മം നിർവഹിച്ചു തുടർന്ന് വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം 2009 ജൂൺ ആറിന് ലോവർ പ്രൈമറി വിഭാഗം പ്രസ്തുത സ്ഥലത്ത് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു.