ഗവ. എച്ച് എസ് ഓടപ്പളളം/സ്മാർട്ട് ഇംഗ്ലീഷ് ലാബ് / പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനായി സ്കൂളിൽ 2017 ൽ ആരംഭിച്ചതാണ് ഇംഗ്ലീഷ് ലാബ്. പൂർവ വിദ്യാർത്ഥിയായ ശ്രീ. എൻ. എ ജയനാണ് ലാബ് തുടങ്ഹുന്നതിന് സ്പോൺസർഷിപ്പ് നൽകിയത്. ഇപ്പോൾ സ്വിറ്റ്സർലണ്ടിൽ പ്രവർത്തിക്കുന്ന മലയാളി വൈദികൻ ഫാ. സാജൻ വട്ടേക്കാട്ട് പിന്നീട് ലാബ് നവികരിക്കാൻ സഹായം നൽകി. സോഫ്റ്റ് വെയർ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യം ഇപ്പോൾ ലാബിലുണ്ട്. കൂടാതെ 21 വിദേശ രാജ്യങ്ങളിലെ കുട്ടികളും അധ്യാപകരുമാമായും സംവദിച്ചാണ് നമ്മുടെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത്, ഇവരുമായി കത്തുകൾ, വീഡിയോകൾ എന്നിവയും കൈമാറി വരുന്നു. കോവിഡ് കാലത്ത് 5 വിദേശ അധ്യാപകരുടെ ഗസ്റ്റ് ക്ലാസുകൾ നമ്മുടെ കുട്ടികൾക്കു ലഭിച്ചു. 2021-22 അധ്യയന വർഷത്തിൽ റഷ്യയിൽ നിന്നുള്ള ഓൾഗ ഡെറിയാബിന എന്ന അധ്യാപിക സ്ഥിരമായി ക്ലാസുകൾ നൽകി വരുന്നു.