ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ് ലക്ഷ്യം
- വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ പരിചയപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾക്ക് അവ പ്രയോജനപ്പെടുത്തുക.
- സ്‌കൂളുകളിലെ ഐ സി ടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക,
- ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക,
- ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കുക.
നവായിക്കുളം സ്കൂളിലെ ശ്രീഹരി എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്
നമസ്കാരം, ഞാൻ ശ്രീഹരി ജെ ആർ. ഇപ്പോൾ ഞാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആണ് . ഒമ്പതാം ക്ലാസ്സിൽ പടിക്കുമ്പോൾ എനിക്ക് ലിറ്റിൽ കൈറ്റ് ജില്ലാ തല ദ്വിദിന കാമ്പിൽ പ്രോഗ്രാമ്മിങ് വിഭാഗത്തിൽ പങ്കെടുക്കാൻ സാധിച്ചു. ജില്ലാ തല ദ്വിദിന ക്യാമ്പ് വളരെ നല്ല അനുഭവമായിരുന്നു. പരിചയപ്പെടാത്ത പല നൂതന സാങ്കേതിക വിദ്യകളും അവിടെ നിന്ന് ഞാൻ ആദ്യമായി പരിചയപ്പെട്ടു. പിന്നീട്, ഞാൻ പത്താം ക്ലാസ്സിൽ പടിക്കുമ്പോൾ, ഐടി മേളയുടെ ഭാഗമായി സ്ക്രാച്ച് പ്രോഗ്രാമമിങ്ങിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ പങ്കെടുക്കുവാനും സി ഗ്രേഡ് കരസ്ഥമാക്കി മടങ്ങുവാനും സാധിച്ചു. ജീവിതത്തിലെ തന്നെ മറക്കാൻ ആകാത്ത ഒരു അനുഭവമായിരുന്നു, തൃശ്ശൂർ ജില്ലയിൽ വച്ച് അന്ന് നടന്ന ഐടി മേള. കേരളത്തിലെ തെക്ക് മുതൽ വടക്കുവരെ തിരഞ്ഞെടുക്കപ്പെട്ട സമാന കഴിവുകളുള്ള, ഞാൻ ഉൽപ്പടെയുള്ള 28 കുട്ടികളെ നേരിൽ കാണാനും, മത്സരിക്കാനും സാധിച്ചതിൽ ഞാൻ ഇന്നും അഭിമാനം കൊള്ളുന്നു. ലഭിച്ച ഗ്രേഡിനേക്കാൾ ഞാൻ ഇന്ന് മനസ്സ് കൊണ്ട് നന്നി അറിയിക്കുന്നത് എന്റെ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ, നാവായിക്കുളത്തിനോട് ആണ്. ഇന്ന് ഞാൻ സാങ്കേതികപരമായി എന്തെങ്കിലുമൊക്കെ ചെയ്യുന്നു എങ്കിൽ എന്റെ സ്കൂളിനും, അധ്യാപകർക്കും, പിന്നെ, ഞാൻ പങ്കെടുത്ത മത്സരങ്ങൾക്കും സർവോപരി എന്റെ മാതാപിതാക്കൾക്കും ഒഴിച്ച് കൂടാനാകാത്ത പങ്കുണ്ട്.
നവായിക്കുളം സ്കൂളിലെ ആഷിഖ് എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്
ലിറ്റിൽ കൈറ്റിന്റെ ഭാഗമായി നടന്ന അനിമേഷൻ മത്സരത്തിൽ ൽ എനിക്ക് ജില്ലാ തലത്തിൽ പങ്കെടുക്കാൻ സാധിച്ചു. വി എച്ച് എസ് എസ് വെള്ളനാട് വെച്ചായിരുന്നു ക്യാമ്പ് .
ക്യാമ്പിൽ പങ്കെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ അവർ ലിറ്റിൽ കൈറ്റ് കോ ഓർഡിനേറ്റർ വഴി അറിയിച്ചു.
രാവിലെ അവിടെ എത്തുമ്പോൾ എവിടെയാണ് നമ്മുടെ ക്ലാസ്സ് എന്ന് പറഞ്ഞുതരാൻ അവിടെ സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നു. നമ്മുടെ സാധനങ്ങൾ വെക്കാനുള്ള ക്ലാസ്സ് അവർ കാണിച്ചു തന്നു.നമ്മുടെ അറ്റൻഡൻസ് അധ്യാപകർ രേഖപ്പെടുത്തി.
ക്യാമ്പിലെ കാര്യങ്ങൾ പറഞ്ഞുതരാനായി ഒരു കോമൺ മീറ്റിംഗ് അറേഞ്ച് ചെയ്തു. അതിനു ശേഷം ക്ലാസ്സിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ഓരോ സെഷൻസും അവർ വളരെ കൃത്യമായി രൂപകൽപ്പന ചെയ്തിട്ടുണ്ടായിരുന്നു. മുഷിപ്പിക്കാതെ രീതിയിലായിരുന്നു ക്ലാസ്സ്.
ഏറെ നേരം ക്ലാസ്സിൽ ഇരുത്താതെ ചെറിയ ഇടവേളകൾ നൽകി.
2 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിലെ ആദ്യദിനം സമാപിക്കാറായപ്പോൾ
എല്ലാവരും അവരവരുടെ വീടുകളിൽ വിളിക്കുന്ന തിരക്കിലായിരുന്നു. ചിലർ രാത്രി ഫുട്ബോൾ കളിക്കാൻ പോയത് രസകരമായി. ഇടക്ക് സ്കൂൾ മുഴുവൻ വൈദ്യുതി തടസ്സപെട്ടു. എങ്ങും വെളിച്ചമില്ലാത്ത ആ നേരം വളരെ പുതുമയുള്ളതായിരിന്നു. ഫോണുകളുടെ പ്രകാശം എങ്ങും പരന്നു. പെട്ടെന്ന് തന്നെ വൈദ്യുതി പ്രശ്‌നം പരിഹരിക്കപ്പെട്ടു. ശേഷം കുട്ടികളും അധ്യാപകരും ഒരുമിച്ച് കൂടി ചെറിയ ചെറിയ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. അതിനു ശേഷം camp fire തുടങ്ങി. എല്ലാവരും സന്തോഷത്തോടെ പാടുകയും ആടുകയും ചെയ്ത് ആ ദിനത്തെ സമാപിച്ചു.
ക്ലാസ്സിൽ തന്ന അസൈൻമെന്റ് കൾ ചെയ്ത് ഞങ്ങൾ ഉറങ്ങി.
അടുത്ത ദിവസം രാവിലെ പ്രഭാതകർമ്മങ്ങൾക്ക് ശേഷം ആഹാരം കഴിച്ചു. ക്ലാസുകൾ പുനരാരംഭിച്ചു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ sessions കൾ വേഗത്തിൽ തീർക്കേണ്ടി വന്നു.
ഇടക്ക് എല്ലാ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി ഗ്രൂപ്പ് ഫോട്ടോ എടുത്തു. ശേഷം അനുവദിച്ച ഇടവേളക്ക് ശേഷം ക്ലാസുകൾ വീണ്ടും തുടങ്ങി.
ക്ലാസ്സുകൾ നടക്കുന്നതിനിടക്ക് കൈറ്റി ന്റെ സി ഇ ഒ ആയ അൻവർ സാദത്ത് ക്യാമ്പ് സന്ദർശിച്ചു.
രക്ഷാകർത്താക്കൾ വരാൻ തുടങ്ങി. അതിനാൽ തന്നെ ചില സെഷൻസ് ഉപേക്ഷിക്കേണ്ടി വന്നു. ഞങ്ങളെ എല്ലാരേയും പിന്നീട് ഒരു ഹാളിൽ ആക്കി സമാപനപ്രസംഗം ആരംഭിച്ചു. ശേഷം ഓരോ കുട്ടിക്കും സർട്ടിഫിക്കറ്റ് നൽകി. അതിനുശേഷം ഞങ്ങൾ എല്ലാവരോടും നന്ദി പറഞ്ഞു ക്യാമ്പിൽ നിന്നും പടിയിറങ്ങി....
നവായിക്കുളം സ്കൂളിലെ അക്ഷയ് എസ് എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്
ഐ റ്റി ക്ലബ്ബിന്റെ ന്റെ ഭാഗമായി നടന്ന പ്രൊജക്റ്റ് പ്രസന്റേഷൻ മത്സരത്തിൽ എനിക്ക് ജില്ലാതലത്തിൽ സെലക്ഷൻ കിട്ടി. അന്നുണ്ടായ അനുഭവം ഏറെ പുതുമയുള്ളതായിരുന്നു.... രാവിലെ തന്നെ ഞാൻ സ്കൂളിൽ എത്തിച്ചേർന്നു.....
സ്കൂളിൽ എന്നെ പോലെ സബ്ജില്ലയിൽ ഉയർന്ന റാങ്ക് വാങ്ങിയ എല്ലാരും പങ്കെടുത്തു....
പല മത്സരങ്ങൾ നടക്കുന്നത് കൊണ്ട് എവിടെയാണ് നമ്മുടെ ഹാൾ എന്ന് കണ്ടെത്താൻ ഒന്ന് വിഷമിച്ചു. എന്നാലും അധ്യാപകർ അവിടെ എല്ലാരവരെയും ഗൈഡ് ചെയ്യുന്നത് കണ്ട് ഞാനും അധ്യാപകനെ സമീപിച്ചു. വളരെ സ്നേഹത്തോടെ എന്റെ ഹാൾ ഏതെന്നു പറഞ്ഞു തന്നു. അവിടെ ഉള്ള കുട്ടികളും വളരെ ഫ്രണ്ട്‌ലി ആയിരിന്നു. കുറച്ചു സമയം കഴിഞ്ഞ് മത്സരം ആരംഭിച്ചു. എല്ലാരും പല പല കാര്യങ്ങൾ ആണ്അവതരിപ്പിച്ചത്.... ഇടക്ക് ബ്രേക്കും ഉണ്ടായിരുന്നു ...
എല്ലാവരും അവരുടെ പ്രൊജക്റ്റ് അവരാൽ കഴിയുന്ന വിധം മെച്ചമാക്കാൻ ശ്രമിച്ചു. എന്നാലും ഞാൻ എന്റെ കഴിവിൽ വിശ്വസിച്ചു..
ഉച്ചക്ക് ശേഷമായിരുന്നു എന്റെ അവസരം. ഞാൻ ആഹാരം കഴിച്ചു. എന്റെ അവസരത്തിനായി ഞാൻ കാത്തു.
അങ്ങനെ എന്റെ അവസരം എത്തി. വളരെ ആത്മവിശ്വാസത്തോടെ ഞാൻ എന്റെ അവതരണം തുടങ്ങി.
ഞാൻ അവതരിപ്പിച്ചത് ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ്.. മൊബൈൽ അപ്ലിക്കേഷന്റെ പേര് ഫ്ലാഷ് ലൈറ്റ് എന്നായിരുന്നു... അത് ഞാൻ വളരെ നന്നായിട്ട് പ്രസന്റ് ചെയ്യാൻ എനിക്ക് സാധിച്ചു. നല്ല കയ്യടിയും നല്ല അഭിപ്രായവും എനിക്ക് കിട്ടി.... ഞാൻ വിചാരിച്ചു എനിക്ക് സംസ്ഥാനതലത്തിൽ പ്രൊജക്റ്റ് അവതരിപ്പിക്കാൻ സാധിക്കുമെന്ന് പക്ഷെ, നിർഭാഗ്യം എന്ന് പറയട്ടെ.. എനിക്ക് 5 ത് റാങ്ക് ആയിരുന്നു... എന്നാലും ഞാൻ വളരെ സന്തോഷവാനായിരുന്നു...... കാരണം എനിക്കായി ഇനിയും ഒരുപാട് മത്സരങ്ങളും അവസരങ്ങളും കാത്തുനിൽക്കുകയാണ്.
എനിക്ക് ജില്ലാ തലത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവാനായിരുന്നു.......