നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അടൽ ടിങ്കറിംഗ് ലാബ്

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ് നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ് എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം

സ്കൂൾ കമ്പ്യൂട്ടർ ലാബ്

ഓഫീസ് റൂം

ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസ്റും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻ ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

ലബോറട്ടറികൾ

രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ    വിഷയങ്ങളുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.

ലൈബ്രറി

കമ്പ്യൂട്ടർ ലാബുകൾ

സ്മാർട്ട് ക്ലാസ് മുറികൾ

വിശാലമായ ഓഡിറ്റോറിയം

ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് .

സ്കൂൾ ബസ്

നിരീക്ഷണ ക്യാമറകൾ

വാട്ടർ പ്യൂരിഫയർ

കളിസ്ഥലം

മലയാളിക്ക് ഏറെ പ്രിയമുള്ള കളിയാണു ബാഡ്മിന്റൻ. വിനോദത്തിനായാലും വ്യായാമത്തിനായാലും കേരളത്തിൽ ഏറ്റവുമധികം ആളുകൾ കളിക്കുന്ന കായിക ഇനം. എല്ലാ വീട്ടമുറ്റത്തും ടെറസിലും ഒരിക്കലെങ്കിലും ഷട്ടിൽ കോർക്കിന്റെ തൂവൽസ്പർശം പതിഞ്ഞിട്ടുണ്ടാവും. വെയിലായാലും മഴയായാലും ബാഡ്മിന്റൺ കളിക്കാനുള്ള ഇൻഡോർ കോർട്ട് കുട്ടികൾക്കും അവധി ദിവസങ്ങളിൽ സൗജന്യമായി നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കുന്നതും ഈ ഗെയിം അത്രമേൽ നമുക്ക് ഓരോരുത്തർക്കും പ്രിയങ്കരമായതിനാലാണ്.നേതാജിയിലെ അന്തരാഷ്ട്ര നിലവാരമുള്ള രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകൾ.

രണ്ടാമതായിസ്കൂളിന് അഞ്ഞൂറ്മീറ്റർ അകലെസ്ഥിതി ചെയുന്ന മെയിൻ ഗ്രൗണ്ടാണ് , ഇരുന്നൂറു മീറ്റർ അത്ലറ്റിക് ട്രാക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നവലിയ ഗ്രൗണ്ടിൽ ഗെയിറ്റും ഭാഗീകമായി ചെറിയ ചുറ്റുമതിലുകളാൽ രൂപപ്പെടുത്തിയിരിക്കുന്നു .

മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം

സമ്പൂർണ ഹൈടെക് സ്കൂൾ

സ്കൂളിന്റെ പ്രത്യേകതകൾ

  1. ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
  2. ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  3. എച്ച് എസ് സെക്ഷനിൽ 18 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 4 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 4ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .
  4. രണ്ട് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 72 കമ്പ്യൂട്ടറുകളുണ്ട്.
  5. രണ്ട് കംമ്പ്യൂട്ടർ ലാബുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
  6. 5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല.
  7. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ബസ്സ് സർവ്വീസ് നടത്തുന്നു.
  8. എൻഡോവ്മെന്റ് &സ്കോളർഷിപ്
  9. പഠനയാത്ര
  10. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും എട്ട് ലാബുകളുമുണ്ട്.
  11. സ്മാർട്ട് ക്ലാസ് മുറികൾ
  12. വിശാലമായ ഓഡിറ്റോറിയം
  13. ശുദ്ധമായ കുടിവെള്ള സ്രോതസ്.
  14. ജനറേറ്റർ
  15. ശബ്ദ സംവിധാനങ്ങൾ
  16. നിരീക്ഷണ ക്യാമറകൾ
  17. വാട്ടർ പ്യൂരിഫയെർ
  18. ടോയ്ലറ്റ് കോംപ്ലക്സ്
  19. മഴവെള്ള സംഭരണി
  20. പാചകപ്പുരയും ഭക്ഷണശാലയും....ഉച്ചഭക്ഷണ പദ്ധതി 2006 യിൽ ആരംഭിച്ചു. മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി വരുന്നു.
  21. സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
  22. രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം.
  23. ഭിന്നശേഷി സാക്ഷരത ക്ലാസ്.
  24. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 യിൽ നിലവിൽ വന്നു.
  25. നിരവധി സ്കോളർഷിപ്പുകൾ ...
  26. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ കോർട്ടും ഉണ്ട്....പരിശീലനങ്ങൾ ..
  27. ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
  28. എൻ.സി.സി, , സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ എസ് എസ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും ; വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
  29. നമ്മുടെ സ്കൂളിന്റെ youtube channel.. ചാനലിൽ സംപ്രേഷണം ചെയ്യുന്ന ആദ്യ പരിപാടി സ്കൂൾ വാർഷിക ദിനാഘോഷമാണ്.ഈ ലിങ്ക് വഴി ചാനൽ സബ്സ്ക്രൈബ് ചെയ്യാം