എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അംഗീകാരങ്ങൾ
വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം
സ്കൂളിൻ്റെ മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം.
ഉച്ചക്ക് ഒഴിവു സമയത്തു 1 മണി മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാര്ഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിജ്ഞാനത്തിൻ്റെ ഒരു വലിയ ശേഖരം തന്നെ അതിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.രക്ഷകർത്താക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും കൈയ്യടി നേടിയ ഒരു പ്രവർത്തനമായിരുന്നു വിജ്ഞാന തരംഗം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |