എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിരോഷിമാ ദിനം-2016 ആഗസ്റ്റ് 6 ശനി

ഹിരോഷിമാദിനം ആഗസ്റ്റ് 6 ാം തീയതി സമുചിതമായി ആചരിച്ചു.അസംബ്ലിയില്‍ വച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്ഹെഡ്മാസ്റ്റര്‍ ശ്രീ.സന്തോഷ് സാര്‍ പറയുകയുണ്ടായി.9 സി യിലെ സല്‍മാനുല്‍ ഫാരിസിയ ലഘുപ്രഭാഷണം നടത്തി.യു.പി യിലെയും ഹൈസ്കൂളിലേയും സോഷ്യല്‍സയന്‍സ് ക്ലബ് അംഗങ്ങളും ,എന്‍.സി.സി വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും കയ്യിലേന്തി റാലി നടത്തുകയുണ്ടായി.

സ്വാതന്ത്ര്യദിനാഘോഷം ആഗസ്ത് 15 തിങ്കള്‍

ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകള്‍ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. 9 മണിക്ക് ശ്രീ.ശ്രീജിത്ത് IPS പതാക ഉയര്‍ത്തി.


സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ആഗസ്റ്റ് 11 വ്യാഴം

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ാം തീയതി വ്യാഴാഴ്ച നടന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായി 4ാം തീയതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.പിന്‍വലിക്കാനുള്ള അവസാന തീയതി 9ാം തീയതി ആയിരുന്നു.10ാം തീയതി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.തികച്ചും ജനാധിപത്യ‌ രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകള്‍ സജ്ജീകരിച്ചു.വിരലടയാളത്തിനായി permanent marker pen ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി അതാത് ക്ലാസ്സിലെ നാമനിര്‍ദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും ,പ്രിന്‍സ് സാറും പോളിംഗ് ഓഫീസര്‍മാരായി. സീമ ടീച്ചറും ഷിജി ടീച്ചറും അനിതകുമാരി ടീച്ചറും presiding officers ആയി. counting നും 3 സെന്ററുകള്‍ സജ്ജമാക്കി.ഭാസി സാര്‍,കലാഭാനു സാര്‍, എന്നിവരായിരുന്നു counting officers.മിനി ടീച്ചര്‍ , ബിബിന്‍ സാര്‍ , പ്രിയ ടീച്ചര്‍ ,സാബു സാര്‍ എന്നിവര്‍ observers ആയി.Deputy H.M ശ്രീമതി.ലിസി ടീച്ചറായിരുന്നു Returning Officer. Result അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവില്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂള്‍ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,കലാവേദി സെക്രട്ടറി, കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു.ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ അദ്ധ്യാപകരുടേയും സഹകരണത്തോടെയും തികച്ചും ജനാധിപത്യരീതിയിലും, മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതും ,സമാധാനപരവുമായി ഭംഗിയായി നടക്കുകയുണ്ടായി.


പ്രമാണം:26056 സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്.jpg
Teachers counting votes in the presence of candidates