ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്

കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ആർട്സ് ക്ലബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു. കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകുന്നു, വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവയും ഈ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നു. കുട്ടികൾക്കു സമൂഹത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിന് അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവരെ സഹായിക്കുന്നു.

കലാജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും പിരപ്പൻകോട് സ്കൂളിലെ ആർട്സ് ക്ലബ് കുട്ടികളെ പ്രാപ്തരാക്കുന്നു. ഇതിനോടകം തന്നെ നിരവധി കല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പിരപ്പൻകോടിന്റെ ആർട്സ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്.
