ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/മറ്റ്ക്ലബ്ബുകൾ
ഊർജ്ജ ക്ലബ്ബ്
ജി.എച്ച്.എസ്.എസ് കാവനൂർ എനർജി ക്ലബ്ബിനു കീഴിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2021 ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ Energy club ന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ഫോട്ടോ പ്രദർശനം നടത്തി.BEE (Bureau of Energy Efficiency)- National painting മത്സരത്തിൽ GHSS കാവനൂരിൽ നിന്നും നദ, കൃഷ്ണ, തേജസ്വി, ആര്യ നന്ദ, സമീര എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.ഊർജ്ജോത്സവം 2021 ന്റെഭാഗമായി നടന്ന സബ്ജില്ലാ തല മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗം പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ജിഎച്ച്എസ്എസ് കാവനൂരിലെ പത്താംക്ലാസ് വിദ്യാർത്ഥി നദ പിസി ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അറബിക് ക്ലബ്ബ്
അറബി പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ഭാഷാ നെെപുണ്യം വികസിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ജി. എച്ച്. എസ്. എസ് കാവനൂർ അറബിക് ക്ലബ്ബ് വർഷങ്ങളായി വിവധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബി കലാ മേളയിൽ സബ് ജില്ലയിലും ജില്ലയിലും വിവിധയിനങ്ങളിൽ സ്ക്കൂളിനെ പ്രധിനിധീകരിച്ച് കുട്ടികളെ പങ്കെടുപ്പിക്കുകയും ഉയർന്ന ഗ്രേഡോടെ വിജയം വരിക്കുകയും ചെയ്‍തു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് അറബി കാലിഗ്രാഫി , അറബി ക്വിസ്സ്, അറബി ഗാനം, അറബി പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ടു മത്സരം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
-
48022_International Arabic language day_Competition_winners_1
-
48022_International Arabic language day_Competition_winners_2
-
48022_International Arabic language day_Competition_winners_3
-
48022_International Arabic language day_Competition_winners_4
-
48022_International Arabic language day_Competition_winners
-
48022_International Arabic language day_Competition_winners
-
48022_International Arabic language day_Competition_winners_2