ഗവ. എൽ പി എസ് കരിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കരിയത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ് .കരിയം
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ശ്രീകാര്യത്തു നിന്നും 1.3 കി.മി. ദൂരത്തിൽ ചെല്ലമംഗലം വാർഡിൽ ഉള്ള ഏക വിദ്യാലയമാണ് ഗവ. എൽ. പി. എസ് . കരിയം.
1911 ഏപ്രിൽ പതിനാറാം തീയതി ഒരു ചെറിയ ഓല ഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. 1922 ൽ ഇതൊരു ഗ്രാന്റ് സ്കൂളായി മാറി .കൂടുതൽ വായനയ്ക്ക്
ഭൗതികസാഹചര്യങ്ങൾ
സ്കൂൾ ഓഫീസ് ,പ്രി -പ്രൈമറി ,എൽ .പി വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ്സ് മുറികളുമുള്ള ഒരു ഇരുനിലകെട്ടിടവും ഒരു പ്രത്യേക കമ്പ്യൂട്ടർ റൂമും ഹാളും അടുക്കളയും ചേർന്ന ഷീറ്റിട്ട കെട്ടിടവും ഉണ്ട് .പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി ശലഭക്കൂട് എന്ന പേരിൽ പ്രത്യേക പഠനമൂലയും ടൈൽ ഇട്ട മനോഹരമായ വലിയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഹാൾ- ഊണുമുറി, സ്മാർട്ട് ക്ലാസ് മുറികൾ, പാർക്ക്, സ്കൂൾ ബസ്, ഇന്റർ ലോക്കിട്ട മനോഹരമായ മുറ്റം ,ഔഷധത്തോട്ടം, ശലഭപാർക്ക്, മനോഹരമായ പൂന്തോട്ടം, പച്ചക്കറി തോട്ടം വൃത്തിയുള്ള ശുചിമുറികൾ , അടുക്കള എന്നിങ്ങനെ എല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടിയ ചുറ്റുമതിൽ ഉള്ള മികച്ച സ്കൂളായി കരിയം ഗവ. എൽ.പി.എസ് മാറിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യവേദി
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5583921,76.9195425 | zoom=12 }}