സെന്റ് ജോസഫ്സ് എൽ പി എസ്സ് വൈക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ്സ് വൈക്കം | |
---|---|
വിലാസം | |
പള്ളിപ്രത്തുശ്ശേരി,വൈക്കം പള്ളിപ്രത്തുശ്ശേരി പി.ഒ. , 686606 , കോട്ടയം ജില്ല | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഫോൺ | 0482 9212096 |
ഇമെയിൽ | stjolpsvaikom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45230 (സമേതം) |
യുഡൈസ് കോഡ് | 32101300503 |
വിക്കിഡാറ്റ | Q87661311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 247 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല. യു. വി |
പി.ടി.എ. പ്രസിഡണ്ട് | മനോഹരൻ. പി. കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
30-01-2022 | 25430 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1892-ൽ സ്ഥാപിതമായ വൈക്കം മൗണ്ട് കാർമൽ മഠത്തിനോട് അനുബന്ധിച്ചാണ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ ഉത്ഭവം.മലയാളനാട്ടിൽ പ്രാദേശിക ഭാഷയിൽ അദ്ധ്യായനം തുടങ്ങിയ ആദ്യ സ്കൂളിൽ ഒന്നായിരുന്നു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. വൈക്കം താലൂക്കിന് അകത്തും പുറത്തും ഉള്ള സ്ഥലങ്ങളിൽ നിന്ന് വിദ്യ തേടിയെത്തിയ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സ്ഥലപരിമിതി കണക്കിലെടുത്ത് നാട്ടുകാരുടെ പൂർണമായ സഹകരണത്തോടെ മഠത്തിലെ വടക്കുവശത്തായി താൽക്കാലികമായ ഒരു സ്കൂൾ നിർമ്മിക്കുകയും വിദ്യാലയം അങ്ങോട്ടു മാറ്റുകയും ചെയ്തു.1899 ലാണ് ലോവർ പ്രൈമറി സ്കൂളായി അംഗീകാരം ലഭിച്ചത്.1910 ആയപ്പോൾ ഇത് പൂർണ്ണ മലയാളം മീഡിയം സ്കൂൾ ആയിത്തീർന്നു. 1911-ൽ ഇവിടത്തെ ആദ്യ ബാച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾ വി എസ് എൽ സി പരീക്ഷ എഴുതി. 1922-ലെ റൂൾ അനുസരിച്ച് സ്കൂളിന്റെ പേര് സെന്റ് ജോസഫ്സ് കോൺവെന്റ് വെർണ്ണാകുലർ മിഡിൽ സ്കൂൾ എന്നായിരുന്നു. 1924 മാർച്ച് 19ന് മഠത്തിന്റെ കിഴക്കേ പുരയിടത്തിൽ അതായത് ഇന്ന് കാണുന്ന സ്കൂളിന്റെ ശിലാസ്ഥാപനം അന്നത്തെ ഫൊറോന വികാരി ആയിരുന്ന ആലങ്കര കുരുവിള അച്ചനാണ് നിർവഹിച്ചത്. 1957-ൽ ഇത് സെന്റ് ജോസഫ്സ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വൈക്കം, പള്ളിപ്രത്തുശ്ശേരി തുടങ്ങിയ പ്രദേശവാസികൾ എല്ലാം തങ്ങളുടെ പ്രാഥമിക വിദ്യാലയമായ സെന്റ്. ജോസഫ്സ് എൽ പി സ്കൂളിനെ ''മഠത്തിൽ സ്കൂൾ'' എന്ന പേരിൽ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് ലൈബ്രറി
- ജൈവവൈവിധ്യ ഉദ്യാനം
- പാർക്ക്
- സ്മാർട്ട് ക്ലാസ്സ്‌റൂം
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്ബ്
- ഇംഗ്ലീഷ് ഹിന്ദി സ്പെഷ്യൽ കോച്ചിംഗ്
- ഡാൻസ്
- സ്കേറ്റിങ്
വഴികാട്ടിപ്രൈവറ്റ്/ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ടി വി പുരം റൂട്ടിലേക്ക് 4 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ മഠം സ്റ്റോപ്പ് അവിടെ നിന്ന് റോഡ് മാർഗം 100 മീറ്റർ പടിഞ്ഞാറോട്ട്
{{#multimaps: 9.72789, 76.39366| width=500px | zoom=10 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45230
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ