സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം
വിലാസം
ഇടയാഴം

വെച്ചൂർ പി.ഒ.
,
686144
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽstmaryslpsedm@gmail.com
കോഡുകൾ
സ്കൂൾ കോഡ്45232 (സമേതം)
യുഡൈസ് കോഡ്32101300802
വിക്കിഡാറ്റQ87661314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യാമ്മ ലൂക്കോസ് എം.
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്Manju Rajesh
അവസാനം തിരുത്തിയത്
30-01-202245232


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇടയാഴം ഗ്രാമത്തിന്റെ വികസനം മുന്നിൽ കണ്ടുകൊണ്ട് വെച്ചൂർ പള്ളി വികാരിയായ റെവ. ഫാ. ജോർജ് മണിയംകോട്ട്‌ 1930 - ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ്.മേരീസ് എൽ പി സ്കൂൾ . 32 വർഷത്തെ അധ്യാപന ജീവിതത്തിൽ വെറും രണ്ടാഴ്ച മാത്രം ലീവെടുത്ത് മാതൃകാധ്യാപകനായ ശ്രീ .കുര്യാക്കോസ് സാറിനെപ്പോലെ തന്നെ ആദ്യ കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകർ ഉത്തമ മാതൃകകളായിരുന്നു . ശരിയായ ശിക്ഷണത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവർ എന്നെന്നും ശ്രദ്ധിച്ചിരുന്നു. അത് ഇന്നും തുടർന്ന് പോരുന്നു.

   പഠനത്തിലും കലാകായിക മേഖലയിലും പഠന പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു.  മിക്ക വർഷങ്ങളിലും എൽ എസ് എസ്  സ്കോളര്ഷിപ്പുകളും 2014 -15 അധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015 -16 ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂം, സ്കൂൾവാൻ, കളിയുപകരണങ്ങൾ, കളിമുറ്റം, ആവശ്യാനുസരണം ടോയ് ലറ്റുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

1) വിദ്യാരംഗം കലാ സാഹിത്യ വേദി.

റവ. സി. ജാൻസി CHF ന്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. ഓൺലൈൻ പഠനകാലത്ത് കുട്ടികൾക്ക് മാനസികോല്ലാസത്തിനുള്ള വലിയൊരു വേദിയാണ് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിലുള്ള' സർഗ്ഗ സന്ധ്യ.' ' ശിശുദിന സന്ധ്യ ' പോലുള്ള പ്രത്യേക ഗൂഗിൾ മീറ്റുകൾ വിദ്യാരംഗം കലാസാഹിത്യ വേദി പ്രശസ്തരെ ഉൾക്കൊള്ളിച്ചു കൊണ്ടു നടത്തുന്നു.

2) ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്ന് നടത്തിയ ' ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം ' ഓൺലൈൻ പഠന കാലത്ത് കുട്ടികളെ കർമ്മോത്സുകരാക്കി.

      ശാസ്ത്ര രംഗം ക്ലബ്ബ് ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ലഘു പരീക്ഷണങ്ങൾ ചെയ്ത് പ്രദർശിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി.

വഴികാട്ടി

1) വൈക്കത്തു നിന്നും വരുമ്പോൾ വൈക്കം വെച്ചൂർ റൂട്ടിൽ ഇടയാഴം സ്‌റ്റോപ്പിൽ ഇറങ്ങുക. ഇടയാഴത്തുനിന്നും കല്ലറ റൂട്ടിൽ അര കിലോമീറ്റർ ദൂരം സ്കൂളിലേയ്ക്ക് .

2) കോട്ടയത്തു നിന്നും വരുന്നവർ കുമരകം വഴി വൈക്കം വെച്ചൂർ റൂട്ടിൽ വന്ന് ഇടയാഴത്ത് ഇറങ്ങുക. ഇടയാഴത്തുനിന്നും കല്ലറ റൂട്ടിൽ അര കിലോമീറ്റർ ദൂരം സ്കൂളിലേയ്ക്ക് .{{#multimaps:9.687122, 76.423325| width=500px | zoom=16 }}