ജി എച്ച് എസ് മണത്തല/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ വിഭാഗം

സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ

സാമൂഹ്യ ശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ  സജീവമായിതന്നെ നടന്നു വരുന്നു.

കുട്ടികളിൽ സാമൂഹ്യബോധം, പൗരബോധം, ശാസ്ത്രാവബോധം, അന്വേഷണത്വര മുതലായ ആശയങ്ങൾ വളർത്തിയെടുക്കാനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

എല്ലാവർഷവും കുട്ടികൾക്ക് നിയമ ബോധവത്കരണ ക്ലാസുകൾ നടക്കുന്നുണ്ട്. ജലസംരക്ഷണം, മഴവെള്ള സംഭരണം തുടങ്ങിയ ആശയങ്ങളിലൂന്നിയ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ഭരണഘടന നിർമിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം