സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/മറ്റ്ക്ലബ്ബുകൾ
മ്യൂസിക് ക്ലബ്ബ്
കലാപരമായ ആവിഷ്കാരത്തിന്റെ ഏറ്റവും അംഗീകൃത രൂപങ്ങളിൽ ഒന്നാണ് സംഗീതം. നല്ല മനുഷ്യരെ നിർമിക്കുന്നതിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ ആവാത്തതാണ് കല. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും തിരിച്ചറിയാനും കലയിലൂടെ സാധിച്ചെടുക്കാനാവും. കുട്ടികളുടെ തനതായ കലയെ പരിപോഷിപ്പിക്കുന്നതിൽ ഊടെ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംഗീത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി വരുന്നു.2020- 21,22 വർഷങ്ങളിൽ സ്കൂളിൽ നടന്നുവരുന്ന ഓൺലൈൻ പരിപാടികളിലും ഓഫ്‌ലൈൻ പരിപാടികളിലും എല്ലാം സംഗീത വിഭാഗത്തിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഭാഗത്തിന് മ്യൂസിക് ക്ലബ്ബിൽ 118 ഓളം കുട്ടികളുണ്ട്.