സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/മറ്റ്ക്ലബ്ബുകൾ
മ്യൂസിക് ക്ലബ്ബ്
കലാപരമായ ആവിഷ്കാരത്തിന്റെ ഏറ്റവും അംഗീകൃത രൂപങ്ങളിൽ ഒന്നാണ് സംഗീതം. നല്ല മനുഷ്യരെ നിർമിക്കുന്നതിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ ആവാത്തതാണ് കല. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും തിരിച്ചറിയാനും കലയിലൂടെ സാധിച്ചെടുക്കാനാവും. കുട്ടികളുടെ തനതായ കലയെ പരിപോഷിപ്പിക്കുന്നതിൽ ഊടെ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംഗീത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി വരുന്നു.2020- 21,22 വർഷങ്ങളിൽ സ്കൂളിൽ നടന്നുവരുന്ന ഓൺലൈൻ പരിപാടികളിലും ഓഫ്‌ലൈൻ പരിപാടികളിലും എല്ലാം സംഗീത വിഭാഗത്തിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഭാഗത്തിന് മ്യൂസിക് ക്ലബ്ബിൽ 118 ഓളം കുട്ടികളുണ്ട്.
മാതൃഭൂമി സീഡ്
പട്ടം സെന്റ് മേരീസിൽ മാതൃഭൂമി സിഡിന്റെ (സ്റ്റുഡൻസ് എംപവർ മെന്റ് ഫോർ എൻവിയോൺമെന്റൽ ഡെവലപ്മെന്റ്) പ്രവർത്തനം 2021 നവംബർ 1 കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഔദ്യോഗികമായി ആരംഭിച്ചു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഫാദർ ബാബു ടി അധ്യക്ഷപദം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മദർ പിടിഎ പ്രസിഡണ്ട് വൈസ് പ്രിൻസിപ്പാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും വിത്ത് വിതരണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ മാർഗനിർദേശങ്ങൾ നൽകി.
ഹെൽത്ത് ക്ലബ്
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകസമൃദ്ധമായ ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പോഷൻ അഭിയാൻ സെമിനാറുകളും കൗമാരക്കാരുടെ ആരോഗ്യ പരിപാലനത്തിനായി മൈ പീരിയഡ് മൈ പ്രൈഡ് എന്നൊരു സെമിനാർ യോഗം നടത്തപ്പെട്ടു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി. കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി.
ഗാന്ധി ദർശൻ ക്ലബ്ബ്
2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 - 2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. Fr. ബാബു . ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവറുഗ്ഗീസ്‌സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.