ജി യു പി എസ് ഒഞ്ചിയം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (പാഠ്യേതരപ്രവ൪ത്തനങ്ങൾ)

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായിട്ടുള്ള കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സുരഭി ടീച്ചറുടെ നേതൃത്വത്തിൽവിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.

2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ അഭിനവ് പേരാമ്പ്ര നിർവ്വഹിച്ചു.

വായനാവസന്തം 2021

ഈ വർഷത്തെ വായനാദിനം വളരെ മനോഹരമായി തന്നെ ഓൺലൈനായി ആചരിച്ചു.പ്രശസ്ത കവി ശ്രീ രഘുനാഥൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു.

ഇ-ബുക്ക് വിതരണം,വായനാ കുറിപ്പ് തയ്യാറാക്കൽ ,കഥാപാത്രാവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.

ബഷീർ ദിനം-2021

ബഷീർ ദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ നടത്തി.പുസ്തകാസ്വാദനം,കഥാപാത്രാവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.