ജി എച്ച് എസ് മണത്തല/പ്രൈമറി

21:58, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചാവക്കാട് തീരദേശ മേഖലയിലെ വൈജ്ഞാനിക ഗോപുരമായി ഉയർന്ന് നിൽക്കുന്ന മണത്തല ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിന്റെ അവിഭാജ്യ ഘടകമായ പ്രൈമറി വിഭാഗം പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും കാലത്തിനൊത്ത് ഏറെ മുന്നേറിയിട്ടുണ്ട്.

തിരികെ വിദ്യാലയത്തിലേക്ക് - പ്രവേശനോത്സവത്തിൽ നിന്ന്

വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ്മുറികളും, അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള  

ബോധന രീതികളും, നിരന്തര പരിശീലനം ലഭിച്ച മികച്ച അധ്യാപകരും വിദ്യാലയത്തിന്റെ മുതൽകൂട്ടാണ്.

2017 - 18 അദ്ധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളുടെ സർഗാത്മക മികവുകൾ മാറ്റുരക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എല്ലാവർഷവും KID'S FEST നയനമനോഹരമായ കാഴ്ചകളോടെ നടത്തപ്പെടുന്നു. ശിശുദിന റാലികൾ, ഗാന്ധി ജയന്തി ഘോഷയാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വർഷംതോറും വർണ്ണാഭമായി നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി നടത്തപ്പെടുന്ന ശാസ്ത്രമേളകളിലും നമ്മുടെ വിദ്യാർത്ഥികൾ സ്ഥിര സാന്നിദ്ധ്യമാണ്. BRC തലത്തിൽ നിരന്തരമായി പരിശീലനം നേടിയ മികവുറ്റ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്ന "ഹലോ ഇംഗ്ലീഷ്" പ്രവർത്തനങ്ങളും, ഗണിതം രസകരമാക്കുന്ന ഉല്ലാസ ഗണിതവും, മലയാള ഭാഷ നൈപുണി വികസിപ്പിക്കുന്നതിനായി മലയാളത്തിളക്കവും നമ്മുടെ വിദ്യാലയത്തിൽ വ്യവസ്ഥാപിതമായി നടന്നു വരുന്നു.