ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻഎസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻഎസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു.
ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്.
എൻ.എസ്.എസ് യൂണിറ്റ് നമ്പർ 395
എൻ.എസ്.എസ് 2015
2015 ൽ ഒതുക്കുങ്ങൽ എൻ.എസ്.എസ് യൂണിറ്റിന്റെ കീഴിൽ നടന്ന പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക