ഗാന്ധിദർശൻ ക്ലബ്ബ്/വെെക്കിലശ്ശേരി യു.പി
ഒക്ടോബർ 2
ഓരോ വീടും ,ഓരോ വിദ്യാലയങ്ങളാണ്, മാതാപിതാക്കൾ അധ്യാപകരും - എന്ന ഗാന്ധിയൻ സന്ദേശം മുൻനിർത്തി വൈക്കിലശ്ശേരി യു.പി സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും, പരമ്പരാഗത കൈതൊഴിലുകളായ മൺപാത്രങ്ങൾ നിർമ്മിക്കുന്ന കണിയാം കുന്ന് പ്രദേശത്തേ വീടുകൾ സന്ദർശിച്ചു.
മൺപാത്ര നിർമ്മാണം കുട്ടികൾ നേരിട്ട് കണ്ട് മനസിലാക്കി. മൺപാത്ര നിർമാണ രീതികളെപ്പറ്റി, വിദ്യാർത്ഥികൾ ബിജുവുമായി സംവദിച്ചു. പരമ്പരാഗത കൈതൊഴിലുകളെപ്പറ്റിയും, വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും അദ്ദേഹം വിശദമാക്കി. സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ യും, ഗാന്ധിദർശൻ ക്ലബ്ബിൻ്റെ യും നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്