കൊയ്യം .എൽ. പി. എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Safwanafarooqiyya (സംവാദം | സംഭാവനകൾ) (തിരുത്തി varuthi)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആദ്യകാലത്ത് കൊയ്യം പ്രദേശത്ത് സ്കൂൾ ഉണ്ടായിരുന്നില്ല . എഴുത്തു പള്ളി എന്ന പേരിൽ ഒരു ചെറിയ ഓലപ്പുരയിൽ മണലിൽ എഴുതി പഠിപ്പിക്കുന്ന രീതി ആയിരുന്നു. കാവളാൻ രാമൻ എഴുത്തച്ഛൻ ആയിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്. ആ രീതി അഞ്ചാറു വർഷം തുടർന്നു അതിനു ശേഷം സ്കൂൾ ആരംഭിക്കുന്നതിനായി നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. അതിനായി തെക്കൻ ദാരൂട്ടി നായരുടെ സ്ഥലം തെരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ തന്നെ കമ്മിറ്റിയും രൂപീകരിച്ചു.

           ഏകദേശം 20 കുട്ടികളെ പ്രവേശിപ്പിച്ചാണ് ക്ലാസ്സ്‌ ആരംഭിച്ചത്. ഇത് ഒരു ഓലാപ്പുരയിലായിരുന്നു.താളിയോലയിൽ ഹരിശ്രീ മുതലുള്ള അക്ഷരാഭ്യാസങ്ങൾ കാവളാൻ രാമനെയുത്തച്ഛന്റെ നേതൃത്വത്തിൽ അഭ്യാസിപ്പിച്ചു. മറ്റുള്ള ആദ്ധ്യാപകർ

1 : പെരുവങ്ങുർ രാമൻ  മാസ്റ്റർ

2 : മനിയേരി നാരായണൻ മാസ്റ്റർ

3 : കൃഷ്ണൻ മാസ്റ്റർ     എന്നിവരായിരുന്നു

        പിന്നീട് അംഗീകാരത്തിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി ആയിടയ്ക്ക്  അതിനെതിരായി മാപ്പിള സ്കൂൾ തുടങ്ങുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. അപ്പോൾ സ്കൂൾ അംഗീകാരത്തിന് വേണ്ടി കൃഷ്ണൻ മാഷ് കഠിനമായി കൂടുതൽ പ്രായത്നിച്ചു.

          രണ്ട് സ്കൂൾ സ്ഥാപിതമാക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നപ്പോൾ കൃഷ്ണൻ മാസ്റ്ററുടെ പരിശ്രമം മൂലം മാപ്പിള സ്കൂളിൻ്റെ അനുയായികൾ തന്നെ  കൊയ്യം സ്കൂളിനെ അനുകൂലിച്ചു. അടുത്തുള്ള സ്കൂൾ മാനേജർ ഇതിനെതിരെ കേസ് കൊടുത്തെങ്കിലും വിജയിച്ചില്ല . ആ സമയത്ത് deputy  inspector ചെങ്ങളായി U.P സ്കൂളിൽ നിന്ന് സ്കൂളിൻ്റെ അംഗീകാരം കൃഷ്ണൻ മാസ്റ്ററെ ഏൽപ്പിച്ചു . അങ്ങനെ 1930 ൽ കൊയ്യം എ . എൽ . പി സ്കൂൾ സ്ഥാപിതമായി ,സ്കൂൾ മാനേജറും , സ്ഥാപക ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു .

     പിന്നീട് അദ്ദേഹം  പട്ടാളത്തിൽ പോകുകയും ചുമതലകൾ കേളു മാഷെ ഏൽപ്പിക്കുകയും ചെയ്തു . ട്രെയിനിംഗ് നിർബന്ധമായതിനാൽ പഴയ അധ്യാപകരെ ഒഴിവാക്കി  . ആ കാലത്തെ അധ്യാപകർ

1. കേളു മാസ്റ്റർ

2. കേളു മാസ്റ്റർ

3. വിഷ്ണു മാസ്റ്റർ

4. ദൈരു മാസ്റ്റർ

മാനേജരും

കോൽക്കളി, കൈകൊട്ടിക്കളി എന്നിവയൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു. വൈകുന്നേരങ്ങളിലായിരുന്നു ഈ അഭ്യസനം.

          ആരംഭിച്ച കാലത്ത് കട്ടയും പുല്ലും ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടത്തിൽ ആയിരുന്നു ക്ലാസുകൾ നടത്തിരുന്നത്

1മുതൽ 5വരെ ക്ലാസുകൾ ഉണ്ടായിരുന്നു വളരെ പരിമിതമായ എണ്ണം വിദ്യാർഥികൾ മാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളു. ഹിന്ദു വിദ്യാർഥികൾ മാത്രമേ പഠിക്കാൻ മുന്നോട്ട് വന്നുള്ളൂ. പിന്നീട് പട്ടികജാതിയിലുള്ളവരും മുസ്ലിമുകളും വന്നു തുടങ്ങി.1940നു ശേഷം കേളുമാസ്റ്റർ, കുഞ്ഞപ്പമാസ്റ്റർ, നാരായണമാസ്റ്റർ എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചു.1947ആയപ്പോഴക്കും ഈ വിദ്യാലയം കല്ലും ഓടും ഉപയോഗിച്ച് പുതിയൊരു കെട്ടിടം നിർമിച്ചു. ഹെഡ്മാസ്റ്ററുമായിരുന്ന ടി. കേളുനായർ 1972 ൽ ജോലിയിൽ നിന്ന് വിരമിച്ചു. സഹധ്യാപകനും നാട്ടുകാരും ചേർന്ന് അദ്ദേഹത്തിന് വിപുലമായ തോതിൽ യാത്രയയപ്പ് നൽകി. അതിനു ശേഷം കുഞ്ഞപ്പ മാസ്റ്റർ എൻ വി ഹെഡ്മാസ്റ്ററായി.1975 ൽ അദ്ദേഹവും വിരമിച്ചു. അദ്ദേഹത്തിനും വിപുലമായ തോതിൽ യാത്രയയപ്പ് നൽകിയിരുന്നു.

            പിന്നീട് ഹെഡ്മാസ്റ്ററായത് ടി. നാരായണൻ നായർ ആയിരുന്നു. അദ്ദേഹത്തിന്റെ സേവനക്കാലത്ത് ഈ വിദ്യാലയത്തിൽ നിന്ന് കുട്ടികളെ L.S.S, യുറീക്കാ വിജ്ഞാന പരീക്ഷ എന്നീ മത്സരപരീക്ഷകളിലും കലാകായിക മത്സരങ്ങളിലും പങ്കെടുപ്പിച്ചിരുന്നു.1983 ൽ നാരായണൻ മാസ്റ്റർ ജോലിയിൽ നിന്ന് വിരമിച്ചു. അദ്ദേഹത്തിനും നാട്ടുകാരുടെയും സഹധ്യാപകരുടെയും ആഭിമുഖ്യത്തിൽ വിപുലമായ യാത്രയയപ്പ് നൽകി.

                 തുടർന്ന് ശ്രീമതി പി മാധവിക്കുട്ടി പ്രധാനധ്യാപികയായി ചുമതലയേറ്റു. അവരുടെ സേവനക്കാലത്ത് ശാസ്ത്രമേളകളിലും മത്സരപരീക്ഷകളിലും മികച്ച വിജയം കൈവരിക്കാൻ സാധിച്ചു. കലാ കായിക മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ചു.7 കൊല്ലത്തെ സേവനത്തിനു ശേഷം 1990 ൽ ശ്രീമതി  പി. മാധവിക്കുട്ടി ജോലിയിൽ നിന്ന് വിരമിച്ചു. ഈ വർഷമാണ് ഈ വിദ്യാലയത്തിലെ ഓല മേഞ്ഞ കെട്ടിടം മാറ്റി കല്ലും ഓടും ആക്കിയത്.1990 ഏപ്രിൽ 1 ന് ശ്രീമതി വി.ലീല പ്രധാനാധ്യാപികയായി സ്ഥാനമേറ്റു. എല്ലാ വർഷവും കലാകായിക മത്സരങ്ങളിലും യുറീക്കാ സ്കോളർഷിപ് തുടങ്ങിയ മത്സരപരീക്ഷകളിലും പങ്കെടുപ്പിച്ചു.1992 ൽ പ്രത്യേകം ഓഫീസ് മുറി പണി കഴിച്ചു.1993 ൽ പഞ്ചായത്ത് തലത്തിൽ യുറീക്കാ വിജ്ഞാന പരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ചത് സ്കൂളിന്റെ മികവിനെ ഒന്ന്കൂടി മെച്ചപ്പെടുത്താൻ സഹായിച്ചു. 2000-2001വർഷങ്ങളിൽ കലോത്സവങ്ങളിൽ പങ്കെടുത്ത് certificats ലഭിച്ചു.2002ൽ പഞ്ചായത്തുതല വിജ്ഞാനോത്സവത്തിൽ സന്തൂപ്.ടി ഒന്നാം സ്ഥാനത്തിന് അർഹനായ സമ്മാനം നേടി.ഇരിക്കൂർ ഉപജില്ലാ കലോത്സവങ്ങളിൽ അറബിക് മത്സരങ്ങളിൽ പങ്കെടുത്തിലെല്ലാം സമ്മാനം ലഭിച്ചു.ഫാത്തിമ,റഫീഖ്, റസാനത്ത്, മുർഷിദ എന്നിവർ കൂടുതൽ മികവ് പുലർത്തി.2002ൽ കക്കൂസ്,കുടിവെള്ളതിന് വേണ്ട ടാങ്ക്,പൈപ്പ് സൗകര്യം എന്നിവ ഉണ്ടാക്കി. 2005-2006 അധ്യായന വർഷവർഷത്തിൽ വൈകല്യമുള്ള കുട്ടികളെ കണക്കിലെടുത്ത് S.S.Aയുടെ സഹായത്തോടെ Ramp നിർമ്മിച്ചു.വളരെ കാലത്തെ സേവനത്തിനു ശേഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക ശ്രീ:വി ലീല ടീച്ചർക്ക് യാത്രയയപ്പും 76-ആം വാർഷികാഘോഷവും വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. 2004 ൽ കൂടുതൽ ബഞ്ചുകളും ഡസ്കുകളും നിർമിച്ച് ഇരിപ്പിട സൗകര്യം വിപുലപ്പെടുത്തി. .പഠനോപകരണങ്ങൾവയ്ക്കുവാനുള്ള ആവശ്യത്തിന് ഒരു rack വാങ്ങി. നടപ്പാത കെട്ടി.അറബി കലാമേളയിൽ മികച്ച വിജയം കൈവരിച്ചു.2005 ൽ കഞ്ഞിപ്പുരയും,പുകയില്ലാത്ത അടുപ്പും പുതുതായി നിർമ്മിച്ചു.ഏപ്രിൽ മാസത്തിൽ പ്ലാറ്റിനം ജൂബിലി സ്കൂൾ വിദ്യാർഥികളുടെയും,പൂർവ്വവിദ്യാർഥികളുടെയും, അംഗൻവാടി കുട്ടികളുടെയും നേതൃത്വത്തിൽ വളരെ വിജയപൂർവ്വം നടപ്പിലാക്കി. കലാകായിക മത്സരത്തിനുള്ള ഇനങ്ങൾ,നാടകം,പ്രൊഫഷണൽ ഇനങ്ങൾ, നൃത്തം എന്നിവ മത്സരത്തിന്റെ ഭാഗമായിരുന്നു.




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=കൊയ്യം_.എൽ._പി._എസ്/ചരിത്രം&oldid=1504969" എന്ന താളിൽനിന്ന് ശേഖരിച്ചത്