ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

ജൂൺ 5 ലോകപരിസ്ഥിതി ദിനം.പരിസ്‌ഥിതി സംരക്ഷണത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്‌ഷ്യം . ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ 1972 ജൂൺ 2 മുതൽ ഇരുപത്തിയഞ്ചുവരെ പരിസ്ഥിതിസമ്മേളനം നടക്കുകയുണ്ടായി.തുടർന്ന് 1973 ജൂൺ 5 ആദ്യമായി ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കാൻ തുടങ്ങി. എന്നാൽ ഇന്ന് നമ്മുടെ പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നു .മനുഷ്യർ കൃഷിയുടെ അളവ് കുറച്ചു വിളവ് കൂട്ടുന്നതിന് ധാരാളം കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നു.ഇവയുടെ അമിതയുപയോഗം മണ്ണിലെ നൈട്രജന്റെ ഘടനയ്ക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു . ഇത് നമ്മുടെ പരിസ്ഥിതിക്ക് വളരെ അധികം ദോഷം ചെയ്യുന്നു . ഇതിനു പരിഹാരമായി ജൈവവളമുപയോഗിക്കുകയും ജൈവകീകീടനാശിനികൾ ഉപയോഗിക്കുകയുംചെയ്യുക എന്നതാണ്. ധനം സമ്പാദിക്കാനായിപ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഓർക്കുക നാം ചൂഷണം ചെയ്യുന്നത് നമ്മുടെ മാതൃത്വത്തെകുടിയാണ് .

പരിസ്ഥിതിയിൽ വരുന്ന ഈ മാറ്റങ്ങൾ മനുഷ്യജീവിതത്തെ ദുരിതമാക്കുന്നു അത് ഭൂമിയുടെ നിലനിൽപിന് പോലും ഭീഷണിയാകുന്നു.മനുഷ്യന് ചുറ്റും കാണുന്ന പ്രകൃതിതത്വമായ അവസ്ഥയെയാണ് പ്രകൃതി എന്ന് പറയുന്നത് .പ്രകൃതിയിലെ കാറ്റും ചൂടും തണുപ്പും ഒന്നും ഏൽക്കാതെ ജീവിക്കാൻ മനുഷ്യന് സാധിക്കില്ല.
 എന്നാൽ ആധുനികമനുഷ്യൻ പ്രപഞ്ചത്തെ വരുതിയിലാക്കി എന്ന് അവകാശപ്പെടുന്നു .പ്രകൃതിയിലെ  ചൂടിൽനിന്നും ,തണുപ്പിൽ  നിന്നുമെല്ലാം രക്ഷപ്പെടാൻ  അവൻ ആധുനിക മാർഗ്ഗങ്ങൾ  സ്വീകരിച്ചു.ഈ പ്രതിഭാസങ്ങളോടെല്ലാം പ്രകൃതി മനുഷ്യനുമായി  പൊരുതി വെള്ളപ്പൊക്കം  ,മണ്ണിടിച്ചിൽ,കാലാവസ്ഥ വ്യതിയാനം ഇവയെല്ലാം മനുഷ്യരുടെ പ്രവർത്തിയുടെ ഫലമാണ്.പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ മണ്ണിനെ നശിപ്പിക്കുന്നു,ജലത്തിലെ ഓക്സിജന്റെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു.അത് ജൈവഘടനയിൽ തന്നെ ശക്തമായ  മാറ്റങ്ങളുണ്ടാക്കും. പ്രകൃതിയെ അതിന്റെ എല്ലാ പവിത്രതയോടും കൂടി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

ഈ ഭൂമി നമുക്ക് അവകാശപെട്ടതുപോലെ വരും തലമുറയ്ക്കും സർവ്വ ചരാചരങ്ങൾക്കും അവകാശപ്പെട്ടതാണ് .അതുകൊണ്ടു മുന്നോട്ടുള്ള ഓരോ കുതിപ്പും പ്രകൃതിക്കു അനുയോജ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ് .ചിന്തിച്ചു മുന്നേറുക എന്ന മഹനീയ രീതി ഇതിനാൽ നമുക്ക് പിന്തുടരാം. അതിനായി ഒരു സൂത്ര വാക്യം, ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്നു " R "Reduce ,Recycle and Reuse "ഇത് നമുക്ക് പിന്തുടരാം.."ഉപയോഗിക്കുക, ഉപയോഗിച്ചത് ശുദ്ധമാക്കി വീണ്ടും ഉപയോഗിക്കുക "ഈ പ്രകൃതി സംരക്ഷണവേളയിൽ നമുക്ക് ഓരോരുത്തർക്കും ഒന്നിച്ചു കൈകോർക്കാം .

അനഘ വിജയകുമാർ
10 A ലൂഥറൻ എച്ഛ് എസ് എസ് ,സൗത്ത് ആര്യാട്‌
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം