ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/നാഷണൽ കേഡറ്റ് കോപ്സ്
ഗവ.ഹയർ സെക്കന്ററി സ്കൂൾ ഏരൂരിൽ 9 Kerala Bn ന്റെ നേതൃത്വത്തിൽ NCC ട്രൂപ്പ് പ്രവർത്തിച്ചു വരുന്നു. Troop No.253. ഈ Army യൂണിറ്റിൽ 100 JD/ JW കേഡറ്റുകൾ ഉണ്ട്. നിലവിൽ 60 പെൺകുട്ടികൾ (JW) ഉം 40 ആൺകുട്ടികളും (JD) ഉണ്ട് . 9 th സ്റ്റാൻഡേർഡിലുള്ള cadets 45 ഉം 8 th സ്റ്റാൻഡേർഡിലുള്ള Cadets 55 ഉം ആണ്. 2021-22 അധ്യയന വർഷം 8 പരേഡുകൾ കഴിഞ്ഞു. കാർഗിൽ വിജയ് ദിവസ് ,സ്വാതന്ത്യദിനം , റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങൾ സമുചിതമായി ആലോഷിക്കുന്നു .
online പ്രവർത്തനങ്ങളും Live ആക്ടിവിറ്റികളും കോവിഡ് കാലത്തെ സേവനങ്ങളും കൂടാതെ daily സ്കൂൾ ഡ്യൂട്ടി കളിലും NCC കേഡറ്റുകൾ പങ്കെടുക്കുകയും മാതൃകയാവുകയും ചെയ്യുന്നു.
നവംബർ മാസത്തെ നാലാം ഞായറാഴ്ച (28/11/21) NCC ദിനമായി ആചരിച്ചു. Online Quiz ,പോസ്റ്റർ രചന ,പ്രസംഗ മത്സരം ഇവ നടന്നു.
2019-20 അധ്യയന വർഷം ഫയറിംങ്ങ് പരിശീലനം ട്രക്കിംങ്ങ് എന്നിവയ്ക്ക് നമ്മുടെ കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചിരുന്നു.
എൻ.സി.സി.യുടെ ആപ്തവാക്യമാണ് ഒത്തൊരുമയും അച്ചടക്കവും
NCC യുടെ ലക്ഷ്യങ്ങൾ
1)യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
2)സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
3)യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.
NCC കേഡറ്റുകൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ
1)ന്യൂഡൽഹിയിൽ റിപ്പബ്ലിൿദിനപരേഡിൽ പങ്കെടുക്കുന്ന എല്ലാ കേഡറ്റുകൾക്കും 1000 രൂപവീതം നൽകുന്നു.
2)ന്യൂഡൽഹിയിൽ റിപ്പബ്ലിൿ ഗാർഡ് ഓഫ് ഓണറിനു പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 500 രൂപ വീതം നൽകുന്നു.
3)കേന്ദ്രീകൃതമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 500 രൂപയും രണ്ടാം സ്ഥാനം നേടുന്ന കുട്ടിക്ക് 250 രൂപയും മൂന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 100 രൂപയും നൽകുന്നു.
4)പർവ്വതാരോഹണത്തിൽ പങ്കെടുക്കുന്നവർക്ക് 500 രൂപയും കൊടുമുടി കീഴടക്കുന്നവർക്ക് അധികമായി 1000 രൂപയും നൽകുന്നു.
5)പാരച്യൂട്ട് ട്രെയിനിങ്ങിന് ഓരോ ചാട്ടത്തിനും 100 രൂപയും കൂടാതെ 500 രൂപ വിലമതിക്കുന്ന സ്മരണികയും നൽകുന്നു.
6)യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 100 രൂപ പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും 50 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു.
7 )ഗ്രൂപ്പ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 200 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്കു നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും മാസം 100 രൂപ വീതം ഒരു വർഷത്തേക്കു നൽകുന്നു.
NCC ഗീതം
ഹം സബ് ഭാരതിയ ഹേ, ഹം സബ് ഭാരതിയ ഹേ അപ്പനി മൻസിൽ ഏക് ഹേ, ഹാ, ഹാ, ഹാ, ഏക് ഹോ ഹോ, ഹോ, ഹോ, ഏക് ഹേ. ഹം സബ് ഭാരതിയ ഹേ. കാശ്മീർ കി ദർത്തി റാണി ഹേ, സർത്തജ് ഹിമാലയൻ ഹേ, സദിയോൻ സെ ഹംനെ ഇസ്‌കോ അപ്പനെ കോൻ സെ പാലെ ഹേ ദേശ് കി രക്ഷാ കി കദിർ ഹം ഷംഷീർ ഉദ ലഗെ, ഹം ഷംഷീർ ഉദ ലഗെ. ബിക്കിരി ബിക്കിരി തേരെ ഹൈൻ ഹം ലേക്കിൻ ജിൽമിൽ ഏക് ഹേ, ഹാ, ഹാ, ഹാ, ഏക് ഹോ ഹം സബ് ഭാരതിയ ഹേ മന്തിർ ഗുരുധ്വാരെ ബെ ഹൈൻ യഹാൻ, അരു മസ്ജിദ് ബെ ഹേ യഹാൻ, ഗിരിജ ക ഹേ ഗാദിയാൽ കഹിൻ, മുല്ലാ കി കഹിൻ ഹേ അജാൻ, ഏക് ഹിം അപ്പന രാം ഹേൻ, ഏക് ഹി അള്ളാഹി താലാ ഹേ, ഏക് ഹിം അള്ളാഹി താല ഹേൻ, രംഗി ബിരംഗി ദീപക് ഹേൻ ഹം, ലേക്കിൻ ജെഗ്ഗ്മഗ്ഗ് ഏക് ഹെ, ഹാ ഹാ ഹാ ഏക് ഹേ, ഹോ ഹോ ഹോ ഏക് ഹേ. ഹം സബ് ഭാരതിയ ഹേൻ, ഹം സബ് ഭാരതിയ ഹേൻ.