ജി എൽ പി എസ് ചെട്ട്യാലത്തൂർ/എന്റെ ഗ്രാമം
പ്രകൃതിയുടെ പ്രാകൃത സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഒരു ചെറിയ കാർഷിക ഗ്രാമമാണ് വയനാട് ജില്ലയിലെ ചെട്ട്യാലത്തൂർ. സമ്യദ്ധമായ പച്ച വനം ഒരു സ്വർണ്ണ നിറമുള്ള പാടങ്ങളെ ഉൾക്കൊള്ളുന്നു. ഒഴുകുന്ന നദി മനോഹാരിത വർദ്ധിപ്പിക്കുന്നു. ഇവിടുത്തെ ജീവിതം ലളിതമാണ്. ആളുകൾ വയലുകളിൽ പ്രവർത്തിക്കുകയും ഗ്രാമീണജീവിതത്തിന്റെ നന്മയും ലാളിത്യവും സംരക്ഷിക്കുകയും ചെയ്യുന്നു.
നൂൽപ്പുഴ പഞ്ചായത്തിലാണ് ഈ ഗ്രാമം. ചെട്ടിമാർ തലമുറകളായി താമസിച്ചു വന്നതിനാലാകാം ചെട്ട്യാലത്തൂർ എന്ന പേര് വന്നത്. ചെട്ടിമാരും പണിയർ, കുറുമർ, കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ട ആദിവാസികളുമാണ് ഇവിടെ താമസിക്കുന്നത്. 110 ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ഇന്ന 50 ആദിവാസി കുടുംബങ്ങളും 7 ചെട്ടി കുടുംബങ്ങളുമാണുള്ളത്. ചുറ്റും കാട്ടിനാൽ ചുറ്റപ്പെട്ട ഒരു മനോഹര ഗ്രാമമാണിത്. സുൽത്താൻ ബത്തേരിയിൽ നിന്ന് 15 കിലോമീറ്റർ പാട്ടവയൽ ത്രമിഴ്നാട് ) റൂട്ടിൽ വന്ന് 3 കിലോമീറ്ററോളം കാടിനുള്ളിലൂടെ യാത്ര ചെയ്ത് വേണം ഇവിടെ എത്താൻ.