എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ

15:31, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38075 (സംവാദം | സംഭാവനകൾ)

== ചരിത്രം ==ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച നായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ല്‍ പുളിയോടിക്കാലായില്‍ ശ്രീ കേശവ൯നായരാണ് വിദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ല്‍ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയില്‍ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങല്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്.

എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ
വിലാസം
മക്കപ്പുഴ

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201638075




== ഭൗതികസൗകര്യങ്ങള്‍ ==നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,Hs വിഭാഗത്തിലുള്ള ക്ലാസുകള്‍ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യവേദി; റാന്നി സബ് ജില്ലയുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദി പ്രവ൪ത്തിച്ചു പോരുന്നു. വിവിധ കലാപരിപാടികളില്‍ കുട്ടികളെ പ്രഗത്ഭരാക്കുവാ൯ സാധിക്കുന്നു. വായനശാലയുടെ പ്രവ൪ത്തനവും നടത്തുന്നു,

  • ക്ലബ്ബ് പ്രവ൪ത്തനം.

സയ൯സ് ക്ലബ്ബ്; ആരോഗ്യ ക്ലബ്ബ്; ഒരു സയ൯സ് ലബോറട്ടറി പ്രവ൪ത്തിക്കുന്നുണ്ട്. ആരോഗ്യ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ക്ലബ്ബ് അംഗങ്ങളുടെ സാനിധ്യത്തില്‍ നടക്കുന്നു. പരിസ്ഥിതി ക്ലബ്ബ്; മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് "സഹ്യാദ്രി" എന്ന പേരില്‍ സ്കൂളില്‍ ആരംഭിച്ചു. ഒരു ഔഷധ സസ്യോദ്യാനം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിപാലിച്ചു പോരുന്നു.

.ഐ.ടി ക്ലബ്ബ്; .വിദ്യാലയത്തില്‍ നടക്കുന്ന കമ്പ്യൂട്ട൪ അധിഷ്ഠിത പ്രവ൪ത്തനങ്ങള്‍ എല്ലാം തന്നെ ഈ ക്ലബ്ബ് കൈകാര്യം ചെയ്യുന്നു. ഐ.ടി. മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.

  • റെഡ് ക്രോസ്സ്;

2010 മുതല്‍ ഈ സ്കൂളില്‍ JRC യുടെ ഒരു യൂണറ്റ് പ്രവ൪ത്തിച്ചു വരുന്നു. ശുചിത്വം, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക ഇവ ഈ യൂണീറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.

  • ഹിന്ദി ക്ലബ്ബ്;

എഴുത്തും വായനയും അറിയാത്ത കുട്ടികള്‍ക്ക് ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനവും , ഹിന്ദിയില്‍ ആശയവിനിമയം നടത്താനുമുള്ള അവസരവും കൊടുക്കുന്നു. ആഴ്ചതോറും ഹിന്ദിഅസംബ്ലിനടത്താ൯ ക്ലബ്ബ് നേതൃത്വം നല്‍കുന്നു.

  • ഇംഗ്ലീഷ് ക്ലബ്ബ്;

കുട്ടികളില്‍ മലയാളം മീഡിയത്തിന്റെ പോരായ്മ അറിയിയ്ക്കാതെ ഇംഗ്ലീഷ് പരിഞ്ജാനം നല്‍കുന്നതിന് സ്കൂളില്‍ "ഇംഗ്ലീഷ് കോ൪ണ൪" എന്ന പേരില്‍ ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തിക്കുന്നു. എല്ലാ ആഴ്ചയിലും ക്ലബ്ബ് കൂടുകയും പുതിയപുതിയ ആശയങ്ങളിലൂടെയും പ്രവ൪ത്തനങ്ങളിലൂടെയും ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ മുന്നേറുന്നതോടൊപ്പം ഇംഗ്ലീഷ് അസംബ്ലിക്കും കുട്ടികളെ പ്രാപ്തരാക്കുന്നതില്‍ ക്ലബ്ബ് മുഖ്യപങ്ക് വഹിക്കുന്നു. .

  • ക്ലാസ് മാഗസിന്‍.

== മാനേജ്മെന്റ് ==എ൯.എസ്.എസ്. ഹെഡ് ഓഫീസ് പെരുന്ന ചങ്ങനാശേരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.4309604,76.7664734|zoom=15}}