എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/കോവിഡ് കാലത്തൊരു സ്നേഹസ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('== '''കുഞ്ഞിമക്കൾക്ക് അധ്യാപകരുടെ സ്നേഹസ്പർശം'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞിമക്കൾക്ക് അധ്യാപകരുടെ സ്നേഹസ്പർശം

കോവിഡ് രണ്ടാം തരംഗവും  ലോക്ഡൗണും എല്ലാം പിടിമുറുക്കിയ 2021 ൽ സ്ഥിരവരുമാനക്കാരല്ലാത്ത  എല്ലാ സാധാരണക്കാരേയും ദുരിതത്തിലായിരിക്കുകയാണല്ലോ.  ഈ സാഹചര്യത്തിൽ  പകൽ വീട്ടിലെ അധ്യാപകർ ഒരുമിച്ച് ചേർന്നുകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട മക്കളുടെ വീടുകളിലേക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യാൻ തീരുമാനിച്ചു. അതാണ് കുഞ്ഞിമക്കൾക്ക് അധ്യാപകരുടെ സ്നേഹസ്പർശം എന്ന കൂപ്പൺ. പ്രദേശത്തെ കച്ചവടക്കാർക്ക് കൂടി ഗുണം കിട്ടന്ന രീതിയിലായിരുന്നു ഈ പദ്ധതി തയ്യാറാക്കിയത്.

നമ്മുടെ വിദ്യാലയത്തിൽ  പഠിക്കുന്ന കുട്ടികളുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് 300 രൂപയുടെ ഒരു കൂപ്പൺ പ്രത്യേകം നമ്പറിട്ട് ലഭ്യമാക്കും. ഈ കൂപ്പൺ ഉപയോഗിച്ച്  തച്ചാം പറമ്പ്, പൂവത്തിക്കൽ, ചൂളാട്ടി, കാട്ട്യാടിപ്പോയിൽ, വേഴക്കോട്, വേരുപാലം ഭാഗങ്ങളിൽ ഉള്ള പലചരക്ക് കടകളിൽ നിന്ന് തുല്യമായ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിക്കാവുന്നതാണ്. കൂപ്പൺ കടയിൽ കൊടുക്കുക. കടക്കാരനുള്ള പണം സ്കൂളിൽ നിന്ന് അധ്യാപകർ നൽകും.

എല്ലാ കച്ചവടക്കാരും സന്തോഷപൂർവം അഡ്വാൻസ് വാങ്ങാതെ തന്നെ പരിപാടി ഏറ്റെടുത്ത് സഹകരിച്ചു. നാട്ടുകാർക്ക് മാത്രമല്ല വ്യാപാരികൾക്ക് കൂടി അനുഗ്രഹമാകുന്ന ഒരു വ്യത്യാസ്ഥ പരിപാടി.

നാട്ടിൽ പണം നടക്കുന്നില്ല കച്ചവടം തീരെ കുറവ്, ജീവകാരുണ്യമായി കിറ്റ് വിതരണം നടത്തുന്നവരും സാധനങ്ങൾ മൊത്തം പുറത്ത് നിന്ന് ഇറക്കുകയാണ് പതിവ്. നാട്ടിലെ കച്ചവടക്കാരെ കണക്കിലെടുക്കുന്ന സ്നേഹസ്പർശത്തിൻ്റെഈ മാതൃക വ്യാപകമായി സ്വീകരിക്കപ്പെട്ടു. മുക്കാൽ ലക്ഷത്തോളം രൂപയാണ് സ്നേഹസ്പർശം പദ്ധതിക്ക് വേണ്ടി അധ്യാപകർ ചിലവഴിച്ചത്.