കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021
ജൂൺ
പ്രവേശനോത്സവം 2020-21
2020-21 ജൂൺ 1നു ഓൺലൈൻ പ്രവേശനോത്സവം PTA,MPTA യുടെ സഹകരണത്തോടെഗംഭീരമായി നടന്നു.പി.ടി.എ.പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.പ്രധാനാധ്യാപിക .ശ്രീമതി കെ.റഹ്മത്തനീസ അധ്യക്ഷത വഹിച്ചു. വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളോടെ സമാപിച്ചു.
പരിസ്ഥിതി ദിനം
ചുരം .....പുഴ....മണ്ണ് .......
മണ്ണില്ലാത്ത മണ്ണിൽ ......
ജലമില്ലാത്ത പുഴയിൽ ....
ചുരമില്ലാത്ത വഴിയിൽ ......
അൽപ്പം സ്മൃതിയും അൽപ്പം ചിന്തയും.....
കൂളക്കോഴിയും കൊക്കും കാക്കയും ആറ്റുവഞ്ചിയും പായലും മണ്ണിനോട് വേര്പെടുത്താനാകാത്ത വിധം പറ്റിപ്പിടിച്ച ജലസസ്യങ്ങളും പരല്മീനുകളും എല്ലാം അതെ ആനന്ദത്തോടെ പുഴയെ കാണുന്നു ഉപയോഗിച്ചതും ഉപേഷിക്കുന്നതും മനുഷ്യനാണ് .നാം വസിക്കുന്ന ഭൂമിയും അതിന്റെ തനതുവിഭവങ്ങളും അമൂല്യമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ വിദ്യാർത്ഥികൾ ജൂൺ 5 പരിസ്ഥിതി ദിനം കോവിഡ് 19 പശ്ചാത്തലത്തിലും സമുചിതം ആചരിച്ചു. ഓൺലൈൻ ക്ലാസുകളിൽ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ക്ലാസ് ഗ്രൂപ്പുകളിലും ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി തുടങ്ങിയവ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വൃക്ഷത്തൈ നടുന്നതിനു വേണ്ട നിർദ്ദേശങ്ങളും നൽകി.
വായന ദിനം
നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1996 മുതൽ കേരള സർക്കാർ ജൂൺ 19വായന ദിനമായി ആചരിക്കുന്നു .ജൂൺ19 മുതൽ 25 വരെയുള്ള റേയ്ച്ച വായന വാരമായും കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു .വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്തു കൊണ്ട് വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിൽ ജൂൺ 19 വായനദിനം ആചരിച്ചു. പുസ്തക പ്രേമിയായ ശ്രീ.പി.എൻ.പണിക്കരുടെ ഓർമ്മദിനത്തിൽ അക്ഷരങ്ങളുടെ നന്മ വെളിച്ചം തൂകി വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ വിദ്യാർത്ഥികൾക്ക് വായനദിന പ്രവർത്തനങ്ങൾ ഓൺലൈനായി നൽകി. പി.എൻ പണിക്കരുടെ ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ, വായന ക്വിസ്, വായനക്കുറിപ്പ് തയ്യാറാക്കൽ, വായനയുടെ പ്രാധാന്യം വെളിവാക്കുന്ന മഹദ് വചനങ്ങൾ ശേഖരിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വന്തമായി ലൈബ്രറി നിർമ്മാണവും പ്രോത്സാഹിപ്പിച്ചു. വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇതെല്ലാം സഹായിക്കുമെന്നതിൽ സംശയമില്ല.' വായന വസന്ധാനം 'എന്ന ക്ലാസ് റൂം പ്രവർത്തനത്തിന്റെ നേത്ര്ത്ഥത്തിൽ വായന വളർന്നു .
സ്വാതന്ത്ര്യ ദിനം
കോവിഡ് കാലത്തെ ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് . വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ഈ അധ്യയനവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ ദേശീയ പതാക ഉയർത്തി .തുടർന്ന് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് പറയുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി .റഹ്മത്തനീസ.കെ പ്രധാനാധ്യാപിക ടീച്ചർ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നു നൽകി . സഹ അധ്യാപകരും പിടി എ അംഗങ്ങളും ചേർന്ന് പതാക വന്ദനം നടത്തി. എന്നാൽ വിദ്യാർത്ഥികൾ തങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു കൊണ്ട് ചിത്രരചന, പ്രസംഗം, ദേശഭക്തിഗാനം, പതിപ്പ് നിർമ്മാണം എന്നിവയിലേർപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കി. Online Quiz മത്സരവും നടത്തുകയുണ്ടായി. ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവർത്തനമായിരുന്നു ഇതിനു പിന്നിൽ. നേരത്തെ നൽകിയ ചോദ്യാവലിയിൽ നിന്നും തെരഞ്ഞെടുത്തവയും അല്ലാത്തവയുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ നിന്നും വിജയികളെ കണ്ടെത്തി. വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണവും ഉണ്ടായിരിക്കും.വേറിട്ട ഒരു അനുഭവം പ്രദാനം ചെയ്ത് ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നുപോയി.
ഓണാഘോഷം
കോവിഡ് - 19 പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ ഓണാഘോഷം ഓൺലൈനായി ആണ് നടത്തിയത്. ഈ ആഘോഷത്തിൽ വണ്ടിത്താവളം കെ കെ എം എൽ.പി.എസിലെ പരമാവധി വിദ്യാർത്ഥികളും പങ്കാളികളായിരുന്നു. അതിൽ ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണച്ചൊല്ലുകൾ, ഓണപ്പതിപ്പ് , ഓണക്കളികൾ എന്നീ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഓണനുഭവങ്ങൾ വീഡിയോ ആയി പങ്കു വെച്ചു. കുടുംബത്തോടെയുള്ള ഓണനുഭവം ഒരുമയും ഐക്യവും ഉണ്ടാകാൻ സാധിച്ചിരുന്നു. വ്യത്യസ്ത നിറത്തിലുള്ള പൂക്കളം കൊണ്ട് മനോഹരമായിരുന്നു. ആകർഷകമായ ഓണപ്പതിപ്പുകൾ നിർമിച്ചു. പല താളത്തിലും ഈണത്തിലും ഓണപ്പാട്ടുകളും പാടി അവതരിപ്പിച്ചു. കുട്ടികളുടെ ഓണക്കളികൾ അതി മനോഹരമായിരുന്നു. ഈ വർഷത്തെ ഓണാഘോഷം വളരെ മനോഹരമായി നടന്നു.
വിദൂര വേദി
ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി വണ്ടിത്താവളം കെ കെ എം എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി. റഹ്മത്തനീസ .കെ പ്രധാനാധ്യാപിക സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം സമ്മാന വിജയിച്ചവർക്കു വീട്ടിൽ എത്തിക്കാനും സംവിധാനം ഉണ്ടാക്കി വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി വണ്ടിത്താവളം കെ കെ എം എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു.
ഗാന്ധി ജയന്തി
കൊറോണക്കാലത്തെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചു കൊണ്ട് രാഷ്ട്രപിതാവിന്റെ ജന്മദിനം വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ അധ്യാപകർ സ്കൂൾ ഗ്രൂപ്പിലേക്ക് കൈമാറുകയും തുടർന്ന് സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി.
കേരളപ്പിറവി ദിനം
കേരളപ്പിറവിദിനം ആഘോഷിക്കേണ്ടത് എങ്ങനെയെന്ന് രണ്ടാഴ്ച മുൻപു തന്നെ ഗൂഗിൾ മീറ്റ് വഴിയുള്ള എസ് ർ ജി കൂടി തീരുമാനിച്ചു. കേരളപ്പിറവി ദിനം ക്വിസ് മത്സരത്തിന് മുന്നോടിയായി ഏകദേശം അമ്പതോളം ചോദ്യോത്തരങ്ങൾ കൂട്ടികൾക്കു നൽകിയിരുന്നു. ഒരു ദിവസം പത്തു ചോദ്യങ്ങൾ വീതമാണ് നൽകിയത്. നവംബർ 1ന് രാവിലെ 10 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. ധാരാളം കുട്ടികൾ നന്നായി പഠിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുത്തു. 25 ചോദ്യങ്ങളാണ് മത്സരത്തിന് കൊടുത്തത്. എല്ലാം നമ്മുടെ നാടായ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു. കേരളപ്പിറവി ദിനത്തിനന്ന് കുട്ടികൾ മലയാളി മങ്കയായി വേഷമണിഞ്ഞ ഫോട്ടോകൾ വളരെ നന്നായിരുന്നു. കുട്ടികൾ കേരളപ്പിറവി ഗാനംആലപിച്ചും, പോസ്റ്റർ, പതിപ്പ് എന്നിവ നിർമിച്ചും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു. എല്ലാം ഓൺലൈൻ പരിപാടികളായിരുന്നു. നമ്മുടെ നാടിനെക്കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങൾ വളരെ നന്നായിരുന്നു. നമ്മുടെ നാട്ടിലെ പല പ്രധാനപ്പെട്ട സ്ഥലങ്ങൾ കുട്ടികൾക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തി. ഇങ്ങനെ കേരളത്തേക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ ഓൺലൈൻ കേരളപ്പിറവി ദിനാഘോഷം വഴി സാധിച്ചു.
ശിശുദിനം
നമ്മുടെ രാഷ്ട്ര ശിൽപിയായ ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനമായ നവംബർ 14 വളരെ നന്നായി ആഘോഷിക്കുവാനായി എസ് ർ ജി ൽ തീരുമാനിച്ചു. കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങളും കണ്ടെത്തി. ക്വിസ് മത്സരത്തിന് മുന്നോടിയായി ഒരു ദിവസം 20 ചോദ്യങ്ങൾ വീതം ഏകദേശം 200 ക്വിസ് ചോദ്യോത്തരങ്ങൾ നൽകി. നവംബർ 1ന് രാവിലെ 10 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. കുറേയധികം കുട്ടികൾ ഉത്സാഹത്തോടെ മത്സരത്തിൽ പങ്കെടുത്തു. ശിശുദിനത്തിനന്ന് കുട്ടികൾ ചാച്ചാജിയായി . വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ കുട്ടികളെ സ്നേഹിക്കുന്ന ചാച്ചാജിയോടുള്ള സ്നേഹം മൂലം ശിശുദിന പാട്ടുകൾ പാടി. ശിശുദിന ബാഡ്ജും പോസ്റ്ററും ഉത്സാഹത്തോടെ കുട്ടികൾ ഉണ്ടാക്കി. ജവഹർലാൽ നെഹ്രുവിൻ്റെ ജീവിതത്തിലെ ധാരാളം ഫോട്ടോകൾ കൂട്ടികൾ ഗ്രൂപ്പിലേക്കയച്ചു തന്നു. ശിശുദിന പോസ്റ്റർ നിർമിച്ച് കുട്ടികൾ അവ ഗ്രൂപ്പിൽ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. ഇങ്ങനെ ഓൺലൈനി വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ലൂടെയുള്ള ഈ ശിശുദിനാഘോഷം വഴി ചാച്ചാജിയെ കൂടുതൽ അടുത്തറിയുവാൻ കുട്ടികൾക്കെല്ലാവർക്കും സാധിച്ചു.
ക്രിസ്തുമസ്
ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. . ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ഓൺലൈനായി നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു.