സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshsskadanad (സംവാദം | സംഭാവനകൾ) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തിനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം R.N.A വൈറസുകളാണ് കൊറോണ. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നുപറയുന്നതിനെക്കാൾ നല്ലത് വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ എന്ന് പറയുന്നതാണ്. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ്കൂട്ടത്തെ ഭയപ്പെടേണ്ടതുണ്ട്. മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നതുകൊണ്ട് വളരെ ജാഗ്രത വേണം. ഇന്ത്യയിൽ ആദ്യം കൊറോണ വൈറസ് ബാധയുണ്ടായത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ 3 വിദ്യാർത്ഥികൾനിന്നാണ്. കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30 നാണ് ഉണ്ടായത്. മാർച്ച് 19ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു.ഇന്ത്യയിൽ കൊറോണ വൈറസിന്റെ അണുബാധ നിരക്ക് 1.7ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ 1897-ലെ പകർച്ചവ്യധി രോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു പകർച്ച വ്യാധിയായി പ്രഖ്യപിക്കപ്പെട്ടു. അതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും, പള്ളികളും അടച്ചുപൂട്ടപ്പെട്ടു. 2019-ലാണ് ഈ രോഗംആദ്യമായി കണ്ടെത്തിയത്. ചൈന, ജപ്പാൻ, തായിലൻഡ്, തായ്വാൻ, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, യു.എസ്.എ തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്താണെന്ന് നമ്മുക്ക് നോക്കാം. പനി, ചുമ, ശ്വസതടസ്സം തുയങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് അത് ന്യുമോണിയായിലേക്ക് നയിക്കും. ഈ രോഗം തിരിച്ചറിയുന്നതിനുള്ള ഇടവേള 10 ദിവസമാണ്. 5-6ദിവസമാണ് ഇൻക്യുബേഷൻ പീരീഡ്. March 24മുതൽ May 3 വരെ ഇതേതുടർന്ന് lock downപ്രഖ്യപിക്കുകയും ചെയ്തു.കേരളത്തിൽ കൊറോണ വൈറസ് ബാധയുള്ള പ്രദേശങ്ങൾ. Alappuzha Pathanamtitta Kannur Eranakulam Thiruvananthapuram Thrissur Malappuram Kasargod Kozhikode Waynad Paiakkadu Kollam കൊറോണ വൈറസ് അണുബാധ തടയൽ, വ്യാപനം, ചികിഝ എന്നിവ സംബന്ധിച്ച് വ്യാജ വാർത്തകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നു,അതു പാടില്ല.കൊറോണ വൈറസിനെ നമ്മുക്ക് എങ്ങനെ പ്രതിരോധിക്കാം? .വീട്ടിൽ തന്നെ താമസിക്കുക .യാത്രകളും പൊതുപ്രവർത്തനങ്ങളും ഒഴിവാക്കുക .സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക .നല്ല ശ്വസന ശുചിത്വം പാലിക്കുക ഇനിയും കൊറോണയെ പ്രതിരോധിക്കാൻ stay at home stay healthy.

ജോസ്ലിൻ ജോജോ
6 B സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം