ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ പാഠ്യ - പഠ്യേതര  പ്രവർത്തനങ്ങളെ കുറിച്ച് ...

പാഠ്യപ്രവർത്തനങ്ങൾ

സുരീലി ഹിന്ദി

സുരീലി ഹിന്ദി

സുരീലി ഹിന്ദി യുടെ പഞ്ചായത്ത് തല ഉദ്ഘാടനം 2021 ഡിസംബർ മാസം 21 ന് സ്കൂളിൽ വച്ച് നടന്നു.പി ടി എ പ്രസിഡൻറ് യോഗത്തിന് അധ്യക്ഷത വഹിച്ചു.ഹിന്ദി അദ്ധ്യാപകൻ ശ്രീ ജോസ് എൻ.വിഷയാവതരണം നടത്തി.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ രജിത്ത് മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആൻറ്റോ വർഗീസ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ലക്ഷ്മി, ഗവൺമെൻറ് എൽപി സ്കൂൾ ഊരൂട്ടമ്പലം ഹെഡ്മാസ്റ്റർ ശ്രീ വിജയകുമാർ , സീനിയർ അസിസ്റ്റൻറ് ശ്രീമതി സരിത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി രമ്യ നന്ദി അറിയിച്ചു .

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള  കഴിവ്  വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു പാഠ്യപ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ് . പാട്ട്, ഡാൻസ്, വിവിധതരം കളികൾ തുടങ്ങിയവയിലൂടെ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുട്ടികൾ ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ നേടിയെടുക്കുന്നു. കുട്ടികൾക്ക് സ്റ്റോറി,കുക്കറി ഷോ, പെറ്റ് ഷോ തുടങ്ങിയ  വീഡിയോകൾ വാട്സ് ആപ്പ് വഴി  കാണാൻ അവസരം  നൽകുന്നു. അധ്യാപകരുടെ  നിർദേശങ്ങൾക്ക് അനുസരിച്ചു  കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചുതരുന്നു.ഭാഷപരമായ  നൈപുണികൾ  നേടുന്നു

  • ഹലോ ഇംഗ്ലീഷ് ഹലോ വേൾഡിന്റെ മാറനല്ലൂർ  പഞ്ചായത്തിന്റെ പഞ്ചായത്ത് തല  ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ വച്ച് നടന്നു.
  • സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ ശ്രീ സ്റ്റുവർട്ട് ഹാരിസ് വിശിഷ്ടവ്യക്തികളെ സ്വാഗതം ചെയ്തു.
  • ശ്രീമതി സരിത (ഇംഗ്ലീഷ് ടീച്ചർ ) വിഷയാവതരണം നടത്തി.
  • പിടിഎ പ്രസിഡണ്ട് ആയ ശ്രീ തങ്കരാജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
  • നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്. കെ. പ്രീജ യോഗം ഉദ്ഘാടനം ചെയ്തു.
  • ശ്രീ ആന്റോ വർഗീസ് (ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ ചെയർമാൻ ), ശ്രീ  രജത്ത് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ശ്രീമതി ജയ (സി ആർ സി കോഡിനേറ്റർ), ശ്രീ ജോസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു.
  • സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുമാരി ലക്ഷ്മി തുഷാർ എല്ലാവർക്കും നന്ദി അറിയിച്ചു.

പൊതുവിജ്ഞാന  പഠനം

കുട്ടികളിലെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി എല്ലാ ദിവസവും വാട്സാപ്പ് വഴിയുള്ള ക്ലാസ്സ്ഗ്രൂപ്പുകളിൽ പൊതു വിജ്ഞാനത്തിന്റെ ചോദ്യോത്തരങ്ങൾ നൽകിവരുന്നു.കുട്ടികൾ ഇത് ശ്രദ്ധയോടെ എഴുതി എടുക്കുകയും വായിച്ചു പഠിക്കുകയും ചെയ്യുന്നു.

യു എസ് എസ് പരിശീലനക്ലാസ്സുകൾ

ഫസ്റ്റ് ബാച്ചിന്  തിങ്കൾ, ബുധൻ ദിവസങ്ങളിലും സെക്കന്റ്‌ ബാച്ചിന് വ്യാഴം, ശനി ദിവസങ്ങളിലും പരിശീലനം നൽകിവരുന്നു. മൊത്തം 13 കുട്ടികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

ക്ലാസുകൾ ഓൺലൈൻ ആക്കിയ ശേഷം എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ഓരോ വിഷയം വീതം ഓൺലൈൻ ആയി അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു

പരിഹാര ബോധന ക്ലാസ്സുകൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം പരിഹാരബോധന ക്ലാസ് നടത്തിവരുന്നു. കുട്ടികളിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്കുകൾ, ചിഹ്നങ്ങൾ ചേർത്ത് വാക്കുകൾ നിർമ്മിക്കൽ , വായന എന്നിവ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ ക്ലാസ്സിന്റ പ്രധാന ലക്ഷ്യം.

വായന കാർഡ്, ചിത്രവായന , സംഭാഷണങ്ങൾ, പോസ്റ്ററുകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികളുടെ വായനാശീലം മികച്ചതാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഈ പരിഹാരബോധന ക്ലാസ്സിൽ ഓരോ ദിവസവും രണ്ട് അധ്യാപകർ വീതം ക്ലാസുകൾ നടത്തി വരുന്നു. ഒരു ദിവസം ഒരു വിഷയമാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ എഴുത്ത്, വായന എന്നിവ പരിപോഷിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നൽകി വരുന്നു.

പത്രവായന

പഠന പിന്നോക്കത്തിൽ നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി ഇടയ്ക്കിടെ മീറ്റിംഗ് നടത്താറുണ്ട്. അവരും ഈ പരിഹാര ബോധന ക്ലാസിന് നല്ല പിന്തുണയാണ് നൽകുന്നത്.സ്കൂൾ പ്രഥമാധ്യാപകന്റെയും യും മറ്റ് അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പിന്തുണയോടെ ഈ ക്ലാസ് നല്ല രീതിയിൽ നടന്നു വരുന്നു .ഇപ്പോൾ ഓൺലൈനായാണ് ക്ലാസ് നടക്കുന്നത്.

വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ മുപ്പത് പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കുട്ടിയും ആറ് പ്രവർത്തനങ്ങൾ വീതം പൂർത്തിയാക്കേണ്ടതാണ്. 10 കുട്ടികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്.

പത്രവായന, പത്ര - ക്വിസ്

പത്രവായന

ദിവസവും രാവിലെ 9.30  മുതൽ ക്ലാസ്സിൽ കുട്ടികൾ പത്രവായന നടത്തുന്നു. ഒരു കുട്ടി പത്രം വായിക്കുകയും  മറ്റു കുട്ടികൾ അത് ശ്രദ്ധിച്ചിരിക്കുകയും ചെയ്യുന്നു. തുടർന്ന് അന്നേ ദിവസത്തെ പത്രത്തിൽ നിന്ന് അഞ്ചു ചോദ്യങ്ങൾ നൽകുന്നു. വിജയികളെ കണ്ടെത്തി അടുത്തദിവസം സമ്മാനം നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ഇതിൽ പങ്കെടുക്കുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ

പ്രവേശനോത്സവം

കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ബാച്ചുകളായി നവംബർ മാസത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.രണ്ട് ദിവസങ്ങളിലായി പ്രവേശനോത്സവം നടത്തി.സ്കൂളും പരിസരവും അതിമനോഹരമായി അലങ്കരിച്ചു. ക്ലാസുകൾ അവൾ സാനിറ്റൈസർ ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ആശംസകൾ അറിയിച്ചു. ലഡു വിതരണം നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്രിസ്മസ് ആഘോഷം

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷം 2021

2021 ലെ ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് - 19 മൂലം കുട്ടികളെ 2 ബാച്ചായി തിരിച്ചിരുന്നതിനാൽ  ഡിസംബർ 22നും ഡിസംബർ 23 നും രണ്ടു ബാച്ചുകാർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ആഘോഷം ഉണ്ടായിരുന്നു. ക്ലാസ് തലത്തിൽ കുട്ടികൾ കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ തലത്തിൽ പൊതുസമ്മേളനം നടത്തി. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടു നടത്തിയ മത്സര വിജയികൾക്ക് അന്നേ ദിവസം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് ചിക്കൻ ബിരിയാണിയാണ് നൽകിയത്. സ്കൂളിലെ സ്റ്റാഫംഗങ്ങൾക്കു വേണ്ടി പ്രത്യേക ആഘോഷം ഉണ്ടായിരുന്നു.

രംഗോലി (ഓൺലൈൻ സർഗവേള)

  • കുഞ്ഞുങ്ങളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കാനായി തുടങ്ങിയ പ്രവർത്തനമാണിത്.
  • ഈ പ്രവർത്തനം കോവിഡ്കാല അതിജീവനത്തിന്റെ ഉത്തമോദാഹരണമായി നിലനിൽക്കുന്നു.
  • കുട്ടികളിലും കുടുംബങ്ങളിലുമുണ്ടായ മാനസികപിരിമുറുക്കം ഇല്ലാതാക്കാൻ ഒരു പരിധിവരെ ഇതിനു സാധിക്കും

ഗാന്ധിദർശൻ

സ്കൂളിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. 2021 ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. 2022 ജനുവരി 30 ന് രക്തസാക്ഷി ദിനം ആചരിക്കും.

കാർബൺ ന്യൂട്രൽ കാട്ടാക്കട

ശില്പശാല 2021-22
  • ഡോക്യുമെൻററി തയ്യാറാക്കി.
  • സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചു.
  • ബോധവൽക്കരണ ക്ലാസ്സ് നടത്തി.
  • പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ ശില്പശാലകൾ 3 ദിവസങ്ങൾ നടത്തി.

അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി)

കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ഓൺലൈൻ പഠനങ്ങളുടെയും പഠന പിന്തുണാ പ്രവർത്തനങ്ങളിളുടെയും ഫലമായി നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.

ആ പ്രക്രിയയ്ക്ക് തുടക്കം കുറയ്ക്കുന്നതിനുള്ള പ്രവർത്തനമാണ് അതിജീവനം. 

ആസാദീ കാ അമൃത്‍മഹോത്സവ് 2021-2022

ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ക്വിസ്മത്സരം നടത്തുകയും ഏഴാം ക്ലാസിലെ അഞ്ജന ആർ. സി. ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ദിനാചരണങ്ങൾ

ശിശുദിനാഘോഷം

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 8 ന് ക്വിസ് സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 15 ന് ക്വിസ്, പ്രസംഗം, പതാക നിർമ്മാണം , ഫാൻസിഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 2021 ഇന്ന് ഒക്ടോബർ 2 ന് ഗാന്ധി - ചിത്ര നിർമ്മാണം, ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനസമ്മേളനം 9/10/ 2021 ശനിയാഴ്ച ഗൂഗിൾ മീറ്റ് വഴി നടത്തി. മുഖ്യാതിഥി ഗാന്ധിദർശൻ തിരുവനന്തപുരം ജില്ലാ കൺവീനർ ശ്രീ ജെ ഫസലുദ്ദീൻ സാർ ആയിരുന്നു.

റിപ്പബ്ലിക്ക് ദിനാഘോഷം

കേരളപ്പിറവി

കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് 2021 നവംബർ 1 ന് ക്വിസ്, പ്രസംഗം, കേരള വേഷം - ഫാൻസി ഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

ശിശുദിനം

ശിശുദിനാഘോഷത്തിൻറെ ഭാഗമായി 2021 നവംബർ 14 ന് ഇന്ന് ക്വിസ് നടത്തി.പൊതു സമ്മേളനവും സംഘടിപ്പിച്ചു.

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പതാക ഉയർത്തുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ഗൂഗിൾ വഴി പൊതുസമ്മേളനം നടത്തി.

രക്തസാക്ഷിദിനം

രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഗാന്ധി ഫോട്ടോയുടെ മുന്നിൽ പുഷ്പാർച്ചന നടത്തി.ഗാന്ധി ക്വിസ്, പ്രച്ഛന്നവേഷ മത്സരം, ഗാന്ധിജിയുടെ ജീവിതം പരിചയപ്പെടുത്തൽ എന്നിവ നടത്തി.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

പിടിഎ പ്രസി2021 ഡൻറ് ചെയർ8ഹ ന്സ ഹിരോഷിമ-ിട്ടുള്ളതാ ീനറും  ആയചഭക്ഷണ പദ്ധതിയിൽ ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് വളരെ താൽപര്യമാണ്.