എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsskarimannoor (സംവാദം | സംഭാവനകൾ) (SPORTS)

ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.

200 മീറ്റർ ട്രാക്കോടുകൂടിയ പ്രദേശത്തെ ഏറ്റവും വിശാലമായ മൈതാനം. ദിവസേന രാവിലെയും വൈകുന്നേരവും വിദഗ്ദ്ധ കായിക പരിശീലനങ്ങൾ. പുനരുദ്ധാനം ഉടൻ പൂർത്തിയാകുന്ന ഫുട്ബോൾ ഗ്രൌണ്ട്, വോളീബോൾ കോർട്ടുകൾ, ബാഡ്മിൻറൻ കോർട്ടുകൾ, ജംപിംങ് പിറ്റ്സ് , പതിനായിരത്തോളംപേർക്ക് ഇരിക്കാവുന്ന ഗാലറി തുടങ്ങിയ കായികസൌകര്യങ്ങൾ.

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് എല്ലാ ദിവസവും യോഗാ പരിശീലനം.

SPORTS 2019

Aquatics        : ഉപജില്ലാ, ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 8 കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പങ്കാളിത്തം.

Athletics :ഉപജില്ലയിൽ ഓവറോൾ തേർഡ്. ഒരു കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്തു.

Games : ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.

Football: ജൂനിയർ പെൺകുട്ടികളുടെ ടീം ജില്ലാതലത്തിൽ ഫസ്റ്റ്. സംസ്ഥാനതലത്തിൽ പങ്കാളിത്തം. സീനിയർ ആൺകുട്ടി

കൾക്ക് ഉപജില്ലയിൽ ഫസ്റ്റ്. ജൂനിയർ ആൺകുട്ടികൾക്ക് സെക്കൻറ്. മൂന്ന് ആൺകുട്ടികൾ ജില്ലാതലത്തിൽ

പങ്കെടുത്ത് ഫസ്റ്റ് നേടി. റിലയൻസ് സോണൽ മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ ആൺകുട്ടികൾക്ക് വിജയം.

Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി.

Kho-Kho       : ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു.

Sepak-Takrew (Kick Volley): ജില്ലാതലത്തിൽ പെൺകുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.

സംസ്ഥാനതലത്തിൽ പെൺകുട്ടികളുടെ ടീമും ഒരാൺകുട്ടിയും  പങ്കെടുത്തു.

Cricket: സംസ്ഥാനതലത്തിൽ ഒരു പെൺകുട്ടി പങ്കെടുത്തു.

Boxing: സംസ്ഥാനതലത്തിൽ 3 ആൺ കുട്ടികൾ പങ്കെടുത്ത് ഗോൾഡ്, ബ്രോൺസ് മെഡലുകൾ നേടി.

വടംവലി : ജില്ലയിൽ മൂന്നാം സ്ഥാനം, സംസ്ഥാനതല ക്യാമ്പിലേക്ക് ഒരാൾക്ക് സെലക്ഷൻ.

Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.