ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ടുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മോഴിയഴക്
ഗവേഷണാത്മക പഠന പ്രോജക്ട്
2021-2022 അധ്യയന വർഷത്തിൽ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂൾ ഏറ്റെടുത്ത പ്രോജക്ടിൽ 7C ഡിവിഷന്റെ സ്വപ്ന സാഫല്യമാണ് മോഴിയഴക്. ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികളുടേയും സാഹിത്യവാസന വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു തപസ്യയായിരുന്നു മൊഴിയഴക്. മാതൃഭാഷ തന്നെ തെരഞ്ഞെടുത്ത 42 കുട്ടികൾ പഠിക്കുന്ന ഒരു ക്ലാസ്സിൽ എല്ലാ കുട്ടികളും സാഹിത്യരചന നടത്തുക എന്നത് ആദ്യഘടത്തിൽ വിശ്വസനീയമായിരുന്നില്ല.പത്തംഗ പി.റ്റി.യുടെ ആദ്യമീറ്റിങ്ങിൽ തന്നെ ഈ ലക്ഷ്യം നേടിയെടുക്കണം എന്ന തീരുമാനവും അതിനുവേണ്ട ധാരണകളും രൂപപ്പെട്ടു.അക്ഷരപ്പച്ചയുടെ ചുവടു പിടിച്ച് അതിന്റെ ആദ്യഘട്ടത്തിന്റെ ഒരുക്കങ്ങൾ നടത്തി. ഇതിനുവേണ്ടി എല്ലാ പിന്തുണയുമായി , പുരോഗമന സാഹിത്യകാരനും ക്ലാസ്സിലെ രക്ഷകർത്താവുമായ ദീപു, കാട്ടൂരും എത്തിയപ്പോൾ നമ്മുടെ സ്വപ്നങ്ങൾക്ക് നിറം വെച്ചു.
ആദ്യഘട്ടത്തിൽ കുട്ടികൾപോലും അറിഞ്ഞിരുന്നില്ല അവർ ഒരു പ്രോജക്ടിലൂടെ കടന്നുപോവുകയാണെന്ന്. അക്ഷരപ്പച്ച കാട്ടി ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളും ഉറപ്പിച്ചു. കഥകളിലൂടെയും കവിതകളിലൂടെയും അവരറിയാതെ അവരെ സാഹിത്യലോകത്തിലെത്തിച്ചു. ഇതിനോടകം കുട്ടികൾ ഏറ്റെടുക്കുന്ന പ്രോജക്ടിന്റെ ഒരു രൂപം രക്ഷകർത്താക്കളേയും ബോധ്യപ്പെടുത്തി.ആദ്യം അത്ഭുതത്തോടെ കേട്ട കാര്യം ചിരിച്ചുകൊണ്ടവർ സ്വീകരിച്ചു. ഈ ഘട്ടത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണൻ സാറിന്റെ ഒരു ക്ലാസ്സുകൂടി ആയപ്പോൾ പ്രോജക്ടിന്റെ ക്യാൻവാസിന് പൂർണ്ണമായ ഒരു വ്യക്തത കൈവന്നു. കഥകൾ കേൾക്കുന്ന അവസരത്തിൽ കുട്ടികൾക്ക് ഒരു കഥാതന്തു നൽകപ്പെട്ടു. കുട്ടികൾ തങ്ങളുടേതായ ഭാവനയിൽ അതിനെ വളർത്തിക്കൊണ്ടുവരുവാൻ തുടങ്ങി. കഥാതന്തു കഥയായും കവിതയായും യാത്രാവിവരണമായും രൂപപ്പെട്ടു.
ഡിജിറ്റൽ യുഗത്തിൽ എന്തുകൊണ്ട് കുട്ടികളുടെ സാഹിത്യ രചനകൾ ഡിജിറ്റൽവത്കരിച്ചുകൂടാ എന്ന ചിന്ത ഉയർന്നു വന്നു. കുട്ടികളുടെ കഥകളും കവിതകളും ചിത്രങ്ങളോടൊപ്പം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തി. തങ്ങളുടെ സാഹിത്യസൃഷ്ടികൾ കൈകളിലെത്തിയപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കുക സാധ്യമല്ല.