വെളിയനാട് എൽ പി ജി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെളിയനാട് എൽ പി ജി എസ് | |
---|---|
വിലാസം | |
വെളിയനാട് വെളിയനാട് , വെളിയനാട് പി.ഒ. , 689590 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0477 2754522 |
ഇമെയിൽ | veliyanadlpgs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46406 (സമേതം) |
യുഡൈസ് കോഡ് | 32111100603 |
വിക്കിഡാറ്റ | Q87479704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യദേവി. സി |
പി.ടി.എ. പ്രസിഡണ്ട് | ലൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ലൈജു |
അവസാനം തിരുത്തിയത് | |
30-01-2022 | 46406 |
ഗവ. എൽ.പി സ്കൂൾ വെളിയനാട്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 16-01-1912 AD (03 മകരം1087) ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .
ചരിത്രം
കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽ പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ബണ്ടിലാണ് 1912 ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പൊതു വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പൗര പ്രമുഖനായിരുന്ന ശ്രീ. ചെറിയാൻ വർഗ്ഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽഎന്നിവർ സൗജന്യ നിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിൽക്കുന്നത്. പാടശേഖരങ്ങളോട് ചേർന്നുള്ള നീന്തുചാലുകളും തടിപ്പാലങ്ങളും മാത്രമാണ് ഈ സ്കൂളിലേക്ക് എത്തിച്ചേരുന്നതിന് അക്കാലത്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ഈ സ്കൂൾ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പായി ഉപയോഗിച്ചിരുന്നു.
ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്. ശ്രീ. മോഹൻകുമാർ ഐ.പി. എസ്., അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികളും ഒരു ക്ലസ്റ്റർ സെന്ററും ഉണ്ട് . ഒരു കളിക്കളവും വിദ്യാലയത്തിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
== മുൻസാരഥികൾ ==. == പ്രവേശനോത്സവം 2017-2018 ==. ...ജൂൺ.1 2017 നു ഗവ.എൽ പി എസ് വെളിയനാട് സ്കൂളിൽ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക് എത്തിച്ചേർന്ന പുത്തൻ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രെദ്ധേയമായിരുന്നു. ഈ വർഷം കുട്ടികളുടെ എണ്ണം 100 കവിഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം ചെയ്തു
| സ്കൂൾ ചിത്രം= 46406-01.jpg | }}
ദിനാചരണങ്ങൾ 2017 -2018
പരിസ്ഥിതി ദിനാചരണം
ജൂൺ 5 നു പരിസ്ഥിതിദിനം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തുചേർന്നു ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി. ഈ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധനക്ളാസുകൾ നടത്തി. കുട്ടികൾ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്തുകൾ നാട്ടു. വീടുകളിൽ നിന്നും കൊണ്ടു വന്ന ഫലവൃക്ഷതൈകൾ സ്കൂൾ പരിസരങ്ങളിൽ നാട്ടു. പരിസ്ഥിതിദിനക്വിസ് മത്സരവും പോസ്റ്റർനിർമാണവും പതിപ്പുനിർമ്മാണവും നടത്തി.
വായനപക്ഷാചരണം
വെളിയനാട് എൽ പി സ്കൂൾ വായനപക്ഷാചരണം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു . വായനപക്ഷാചരണ ഉദഘാടനവും എസ് എസ് എ യുടെ സഹായത്തോടെ ലഭിച്ച ലൈബ്രറിയുടെ ഉദഘാടനവും ഇ-സാക്ഷരതാ പരിശീലനപ്രവർത്തനം ഉദ്ഘാടനവും " അമ്മവായന " ആരംഭവും ജൂൺ 19 നു തന്നെ നടന്നു. തുടർന്ന് രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ - ആസ്വാദനക്കുറിപ്പു മത്സരം,വായനക്കുറിപ്പുകൾ, വായനാക്വിസ്, പോസ്റ്റർ നിർമാണം, വായനമത്സരം, 'വായന' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകൾ തയ്യാറാക്കൽ, കയ്യക്ഷരമത്സരം എന്നിവ വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. സമാപനദിവസം വിജയികളായവർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാനുള്ള അവസരവും സമ്മാനങ്ങൾ നൽകുകയും ചെയ്തു
യോഗദിനാചരണം
അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും യോഗപരിശീലനവും അന്നേ ദിവസം നടത്തി
വെളിയനാട് ജി.എൽ.പി. സ്കൂൾ ഹൈടെക് പദവിയിലേക്കു
കൈറ് (ഐടി @ സ്കൂൾ ) പൊതുവിദ്യാലയസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ പൈലറ് സ്കൂളായി വെളിയനാട് ജി എൽ പി സ്കൂളിനെ തിരഞ്ഞെടുത്തതായി വിദ്യാലയവികസനസമിതിയും,എസ് എം സിയും, ചേർന്ന് രക്ഷകർത്താക്കളെയും എല്ലാവരെയും അറിയിച്ചു. 2017 ഓഗസ്റ്റ് 17നു നാലു ലാപ്ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും ലഭിച്ചു. ഓരോ ക്ളാസുകളിലും ലാപ്ടോപ്പുകൾ നൽകി ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട വിഡിയോ പ്രദർശനങ്ങളും പവർപോയിന്റ് പ്രസന്റേഷനും നടത്തുന്നു. ഇടവേള സമയങ്ങളിൽ കളിപ്പെട്ടിയിലെ പ്രവർത്തനങ്ങളും ക്വിസ് മത്സര പരിശീലനവും എല്ലാ ദിവസവും നടത്തുന്നു
റിപ്പബ്ളിക് ദിനാഘോഷവും കോർണർ പി. ടി .എ യും
2018 ജനുവരി 26 ന് 69-ാം റിപ്പബ്ളിക് ദിനത്തിൽ രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പ്രമോദ് കെ യുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക ഷാഹിദാബീവി പതാക ഉയർത്തി. തുടർന്ന് എല്ലാവരും ചേർന്ന് പതാകവന്ദനവും ദേശീയഗാനാലാപനവും നടത്തി. തുടർന്ന് 10.00 മണിക്ക് വെളിയനാട് 2834 -ാം നമ്പർ എസ്.എൻ.ഡി.പി.ഹാളിൽ വച്ച് കോർണർ പി ടി എ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വത്സമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എസ്.എം.സി ചെയർമാൻ ശ്രീ.ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. മെമ്പർ ശ്രീ.പ്രമോദ്.കെ ഉദ്ഘാടനം നിർവ്വഹിക്കുകയും മെമ്പർ ശ്രീമതി.ഓമന അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ശ്രീ.എം .സി.സാബു , ശ്രീ.ബോണി ജേക്കബ് എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി. ഷാഹിദാ ബീവി എം.കെ യുടെ നന്ദി പ്രകാശനത്തിനു ശേഷം ജി.എൽ.പി.എസിലെ കൊച്ചു കൂട്ടുകാർ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു.
==വഴികാട്ടി==ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കീലോ മീറ്റർ യാത്ര ചെയ്ത് പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. {{#multimaps: 9.443152, 76.4689731 | width=800px | zoom=18 }}