മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mhsstpba (സംവാദം | സംഭാവനകൾ)
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്
വിലാസം
തളിപ്പറമ്പ്

കണ്ണൂര്‍‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല[[കണ്ണൂര്‍‍/എഇഒ തളിപ്പറമ്പ് നോര്‍ത്ത്

‌ | തളിപ്പറമ്പ് നോര്‍ത്ത്

‌]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-2016Mhsstpba





ചരിത്രം

തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൂത്തേsത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1894-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

  1894 നവമ്പര്‍ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവര്‍ക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കില്‍ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാനുളള സൗകര്യം അന്ന് ഒരുക്കിയിരുന്നു. പില്‍കാലത്താണ്  ഇന്ന് കാണുന്ന സ്ഥലത്ത് സാമാന്യം നല്ല ഒരു കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടത്. കുറേക്കാലം ലോവര്‍ സെക്കണ്ടറി ക്ളാസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 1895 ല്‍ മിഡില്‍ സ്കൂളായി അംഗീകാരം നേടി. 1922ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1925ല്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യ ബാച്ച് പുറത്ത് വന്നു. 1945ല്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു. 1949 കാലഘട്ടം സ്കൂളിന്റെ ഭരണപരമായ ഘടനയില്‍ ഒരു വഴിത്തിരിവായിരുന്നു. ആ വര്‍ഷമാണ് തളിപ്പറമ്പ എഡ്യുക്കേഷണല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് വിദ്യാലയത്തിന്റെ ഭരണ സാരഥ്യം ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിപ്പാടില്‍ നിന്നും ഏറ്റെടുത്തത്. 1990 കളില്‍ തന്നെ അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറി ബാച്ച് അനുവദിക്കപ്പെട്ടു. 2010ല്‍ എയ്ഡഡ്  ഹയര്‍സെക്കണ്ടറി ബാച്ചും അനുവദിക്കപ്പെട്ടു. ഇപ്പോള്‍ 5 മുതല്‍ 12 വരെ ക്ളാസുകള്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
  ഇംഗ്ലീഷ് – മലയാളം മീഡിയങ്ങളില്‍ 5 മുതല്‍ 10ാ​ം തരം വരെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഇവിടെ പ്രവേശനം നല്‍കി വരുന്നു. NCC, സ്കൗട്ട്&ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയുടെ യൂനിറ്റുകളും വിവിധ ക്ലബ്ബുകളും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയന്‍സ്, കംപ്യൂട്ടര്‍ ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്.

1994ല്‍ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ഇന്ന് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ സൗകര്യമുള്‍പ്പെടെ മാറുന്ന കാലത്തിനും ലോകത്തിനും അനുസൃതമായി ആധുനികവല്‍ക്കരിക്കപ്പെടുകയാണ്. 80 ഓളം പേര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയന്‍സ്, കംപ്യൂട്ടര്‍ ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജൂനിയര് റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തളിപ്പറമ്പ എജ്യുക്കേഷണല് ട്രസ്റ്റ് ഇപ്പോഴത്തെ മാനേജര്‍ : ശ്രീ. ശിവശങ്കര പിള്ള

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി. വി.കെ.വനജ ശ്രീമതി. കെ. രാജമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   പ്രഗല്‍ഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളര്‍ച്ചയില്‍ ഈ വിദ്യാലയത്തിന്റെ പന്ക്  വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാര്‍, വിപ്ലവകാരികളായിരുന്ന കെ.പി.ആര്‍ ഗോപാലന്‍,  കെ.പി.ആര്‍ രയരപ്പന്‍, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാര്‍, പരിയാരം കിട്ടേട്ടന്‍, മുന്‍ ഡി.ജി.പി. ടി.വി.മധുസൂധനന്‍, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍, മുന്‍ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണന്‍ നമ്പ്യാര്‍, ഇ. കൃഷ്ണന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.

വഴികാട്ടി