അമയന്നൂർ എച്ച്.എസ് അമയന്നൂർ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

NCC : 1962 ൽ ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള 5(K) നേവൽ എൻ.സി.സി വിഭാഗത്തിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിൽ ആരംഭിക്കുകയും അന്നു മുതൽ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു സ്കൂളിലെ നിരവധി കേഡെറ്റുകൾക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉള്ള നിരവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

അമയന്നൂർ ഹൈ സ്കൂൾ, എസ്. പി. സി

SPC : 2014 ൽ കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻറ് പോലീസ് കേഡെറ്റിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിനു അനുവദിക്കുകയും ആന്നു മുതൽ വിദ്യാർഥികൾക്കു പ്രയോജനപരമായ രീതിയിൽ പരിശീലനങ്ങളും ക്ലാസ്സുകളുമായി നടത്തി പോരുന്നു. ഈ പദ്ധതിയുടെ കീഴിൽ എല്ലാ ആഴ്ചയും പ്രഗല്ഭരായ വ്യക്തികളുടെ ക്ലാസ്സുകളും വിദ്യാർഥികൾക്കു നല്കുന്നു.


വിജ്ഞാന ചെപ്പ് : അമയന്നൂർ ഹൈസ്കൂളിൽ 2016 മുതൽ ആരംഭിച്ച പദ്ധതിയാണ് വിജ്ഞാനചെപ്പ്. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുക , പി എസ് സി പരീക്ഷകൾക്കും ഇതര മത്സരപ്പരീക്ഷകളും വിജയം നേടാൻ കുട്ടികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.എല്ലാ ശനിയാഴ്ചകളിലും ഈ വിജ്ഞാന പദ്ധതി നടന്നുവരുന്നു.

എഫ് എം റേഡിയോ : 2016 അധ്യായന വർഷത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് എഫ് എം റേഡിയോ . സ്കൂൾ കലാ അധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന ഈ പരിപാടി അതാത് ക്ലാസ്സുകളിൽ ഇരുന്ന് തന്നെ മറ്റു കുട്ടികൾക്ക് ശ്രവിക്കുന്നതിനുള്ള സംവിധാനത്തോടുകൂടി ക്രമീകരിച്ചിരിക്കുന്നു.

മണ്ണെഴുത്ത് (നിലത്തെഴുത്ത്) : അക്ഷരങ്ങൾ എഴുതാനും വായിക്കുവാനും പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും നിലത്തെഴുത്ത് എന്ന പേരിൽ ഒരു ആശാൻ കളരി നടപ്പിൽ വരുത്തുക ഉണ്ടായി. അങ്ങനെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് സാധിക്കുകയുണ്ടായി.

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്: ഇംഗ്ലീഷ് ഭാഷയിൽ അനായാസം സംസാരിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി അവധിദിനങ്ങളിൽ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി. പ്രഗൽഭരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം നമുക്ക് ലഭിക്കുകയുണ്ടായി.

ഫുട്ബോൾ പരിശീലനം : കുട്ടികളുടെ ഏറ്റവും ആകർഷകമായ കായികവിനോദമായ ഫുട്ബോൾ പരിശീലനം നമ്മുടെ സ്കൂളിന്റെ കായിക അദ്ധ്യാപകൻ നടപ്പിലാക്കുകയുണ്ടായി.

യോഗ : മനോനിയന്ത്രണത്തിനും ആത്മവിശ്വാസം , ശ്രദ്ധ ഇവ വളർത്തുന്നതിനും ഏറെ സഹായകരമായ യോഗ പരിശീലനം എല്ലാ ബുധനാഴ്ചകളിലും പ്രശസ്ത പ്രകൃതി ചികിത്സകനും യോഗാചാര്യൻ അംഗമായ ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 2015- 2016 അധ്യാന വർഷം മുതൽ നടപ്പിൽ വരുത്തുക ഉണ്ടായി.

കരാട്ടെ : പെൺകുട്ടികൾക്ക് ആത്മവീര്യവും പ്രതിരോധശേഷിയും വളർത്തുന്ന വിധത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ കരാട്ടെ പരിശീലനം നൽകി വരുന്നു 2018 മുതൽ ആരംഭിച്ച ഈ പരിശീലനം നൽകുന്നത് പ്രശസ്ത കരാട്ടെ പരിശീലകൻ ശ്രീ അനൂപ് ആണ് .

അക്ഷര കളരി : കുട്ടികളുടെ എഴുത്ത് വായന എന്നീ ശേഷികളെ വർധിപ്പിക്കുന്നതിനായി രൂപീകരിച്ച അതിനൂതന പദ്ധതിയാണ് അക്ഷര കളരി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗ്രൂപ്പ് ആക്കി ഓൺലൈനായി അവർക്ക് മലയാളം , ഹിന്ദി , ഇംഗ്ലീഷ് , സംസ്കൃതം എന്നീ ഭാഷ വിഷയങ്ങളിലും കൂടെ ഗണിത പട്ടിക എന്നീ പ്രാഥമിക അറിവുകളുടെയും പരിശീലനമാണ് നൽകി വരുന്നത്.