എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ

18:04, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35036 (സംവാദം | സംഭാവനകൾ)

ആലപ്പുഴജില്ല യില്‍ കാര്‍ത്തികപ്പളളിതാലൂക്കില്‍ ഹരിപ്പാടിനും തോട്ടപ്പളളിയ്ക്കും മധ്യേയായ്‍ കരുവാറ്റ എന്ന സ് ഥലത്ത് നാഷണല്‍ ഹൈവേയ്ക്ക് അഭിമുഖമായി സ് ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്ര‍മാണിത്.

എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ
വിലാസം
കരുവാറ്റ

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-201635036




ചരിത്രം

ശ്രീ മന്നത്ത് പത്മാനാഭന്‍ സമുദായ സേവനത്തിന്റെയും വിദ്യാഭ്യാസപ്രവര്‍ത്തനത്തിന്റെയും മൂര്‍ത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാലസ്‍ഥാപനങ്ങളില്‍ ശ്രദ്ധേയമായ ഒരു സരസ്വതീ മന് ദിരമാണ് കരുവാറ്റഹൈസ്കൂള്‍.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകര്‍മ്മം, സങ്കല്പശക്തിയില്‍ അദ്വിതീയനും , ധനദാനത്തില്‍ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ സമുദായത്തില്‍ ശ്രീ കേശവക്കുറുപ്പ് അവര്‍കള്‍ 1099 വൃശ്ചികം 27 ന് നിര്‍വഹിച്ചു. ആ മഹാന്‍ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്‍ഥലവും ദാനം ചെയ്തത്. ഈ സ്‍ഥാപനത്തിന്റെ ആരംഭ കാലം മുതല്‍ ഇതിനോടും സഹകരിച്ചും പ്രവര്‍ത്തിക്കുകയും ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനദാനംചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്ക ര്‍ ,ഇല്ലിക്കുളത്തു കൃഷ് ണക്കുറുപ്പ് , കരിങ്ങമണ്‍ മഠത്തില്‍ നാരായണ നമ്പൂതിരി, പുത്തിയില്‍ ശ്രീ സുബ്രഹ്മണ്യന്‍ മൂത്തത് അവര്‍കളും ഞങ്ങളുടെ കൃതജ്ഞതാപൂര്‍വ്വമുളള അഭിനന് ദനത്തിന് സവിശേഷം പാത്രവാന്മാരാണ്. എല്ലാം സമുദായക്കാരും ഈ സ് ഥാപനത്തെ സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതെങ്ങ് തന്നും സംഭാവനകള്‍ നല്‍കിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ് ഥാപനത്തെ സഹായിച്ചിട്ടുളള ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം സന് ദര്‍ശിച്ചിട്ടുണ്ട് , 1103 ല്‍ രാഷ് ട്രപിതാവായ മഹാത്മാഗാന്ധി ,തിരുവിതാകൂര്‍ ദിവാനായിരുന്ന മി.എം.വാട് സ് , പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു , അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുള്‍ ജാഫര്‍ഖാന്‍,കെ.പി.എസ് മേനോന്‍ , കേ. വി. രങ്കസ്വാമി അയ്യങ്കാര്‍ , ഉളളൂര്‍ ,വളളത്തോള്‍ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ് . 1974 ല്‍ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിര്‍മ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ എന്‍ .എസ് .എസ് ജനറല്‍സെക്രട്ടറിയായ ശ്രീ കിടങ്ങൂര്‍ ഗോപാലകൃഷ് ണപിളള ശിലാസ് ഥാപനം നടത്തി. കനകജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി ,ബഹു.ഗവര്‍ണര്‍ .എന്‍.എന്‍ .വാഞ്ചു , മുന്‍ മുഖ്യമന്ത്രി ശ്രീ സി.അച്ചുതമേനോന്‍ ,മുന്‍ മന്ത്രി ശ്രീ ടി .കെ .ദിവാകാരന്‍ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവര്‍ ആശംസകള്‍ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്. പത്തൊന്‍പതു വര്‍ഷകാലം അദ്ധ്യാപനം തപസ്യയാക്കിയ ശ്രീ കൈനികര കുമാരപിളള സാര്‍‍ ആയിരുന്നു ഈ സരസ്വതി മന് ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകന്‍ . ആദ്യത്തെ ഹെഡ് മാസ്റററായിരുന്നു ഇദ്ദേഹം.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍: ഇക്കോ ക്ലബ് ടൂറിസം ക്ലബ് , ഫാമേഴ് സ് ക്ലബ് , സയന്‍സ് ക്ലബ് , സോഷ്യല്‍ സയന്‍സ് ക്ലബ് ,മാത് സ് ക്ലബ് ,ആര്‍ട്ട്സ് ക്ലബ്
  • പഠനയാത്രകള്‍

മാനേജ്മെന്റ്

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ . കൈനിക്കര കുമാരപിളള
  • വി. മാധവന്‍ നായര്‍
  • .പി.വാസുദേവക്കുറുപ്പ്
  • .ജി.കുട്ടന്‍ പിളള
  • .എം.ന്രായണ മേനോന്‍
  • .വി.ടി.ഗോപാലപിളള
  • .എല്‍.പൊന്നമ്മ
  • കെ.വാസുദേവന്‍ പിളള
  • കവിയൂര്‍ ശ്രീധരന്‍ നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ ‍ തകഴി ശിവശങ്കരപിളള , സ്വാമി മംഗളാനന്ദന്‍ , ചെങ്ങാരപ്പളളി നാരായണന്‍പോറ്റി , ഡോ. ബാബു വിജയനാഥ് ,പ്രൊഫ .അലക്സാണ്ട ര്‍ , ഡോ.സി.ബി.സി.വാര്യര്‍ ,ഡോ. ആര്‍. രാഘവപ്പണിക്ക ര്‍,ഡോ.ജി.കെ.വാര്യര്‍ , അഗ്രി.ഡയറക്ടര്‍ പി.എസ്. ശങ്കര്‍

വഴികാട്ടി