ഉള്ളടക്കത്തിലേക്ക് പോവുക

അധികവിവരങ്ങൾ/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
00:57, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43408 1 (സംവാദം | സംഭാവനകൾ) ('@  കണിയാപുരം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

@  കണിയാപുരം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള ഹൈടെക് വിദ്യാലയം.

@.  സുസജ്ജമായ കമ്പ്യൂട്ടർ ലാബിന് പുറമേ കണിയാപുരം സബ്ജില്ലയിൽ കന്യാകുളങ്ങര എൽപിഎസിനു മാത്രം അവകാശപ്പെടാവുന്ന , നൂതന കാലത്തിനു യോജിച്ചവണ്ണം കുട്ടികളെ പാകപ്പെടുത്താൻ ഉതകുന്ന 3 ക്ലാസ്സ് തിയേറ്ററുകൾ.

@. സ്കൂൾ വിശേഷങ്ങളും  മികവുകളും  പങ്കുവെക്കാൻ വ്യത്യസ്ത മാധ്യമങ്ങൾ -- കുട്ടികൾ അവതരിപ്പിക്കുന്ന കിളികൊഞ്ചൽ പരിപാടി, സ്കൂളിൻറെ സ്വന്തം യൂട്യൂബ് ചാനൽ,  വർഷാവർഷം പ്രസിദ്ധീകരിക്കുന്ന വാർത്താപത്രിക 'പ്രതിധ്വനി' തുടങ്ങി വ്യത്യസ്ത മാധ്യമങ്ങൾ .......

@ ഏറെ പ്രശംസ പിടിച്ചുപറ്റിയ വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം നേടിയ കുഞ്ഞ് എഴുത്തുകൾ പ്രസിദ്ധീകരിക്കുന്ന  എഴുത്തോല -- 2018 മുതൽ മുടങ്ങാതെ പ്രസിദ്ധീകരിച്ചു പോരുന്നു.

@  വർഷാവർഷം സ്കൂളിലെ മുതിർന്ന കുട്ടികൾ തന്നെ രൂപപ്പെടുത്തുന്ന സ്കൂളിൻറെ സ്വന്തം മാജിക് കലണ്ടർ.

@  നാട്ടറിവുകൾ ശേഖരിക്കുന്നതിനും ഗ്രന്ഥശാലകൾ, സ്മാരകങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനമായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും.

@ 2020ലെ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച്  കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്ര കൗതുകവും വളർത്താനുതകിയ 100 പരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ച ശാസ്ത്ര പ്രദർശനം.

@ 2019 -20  അധ്യയനവർഷത്തിൽ ഗണിതത്തിൽ താൽപര്യവും അഭിവാഞ്ജയും വളർത്താൻ ഉദ്ദേശിച്ച് സംഘടിപ്പിച്ച ഗണിത പ്രതിഭകൾക്കൊപ്പം പരിപാടി . കുട്ടികൾക്ക് ഏറെ ഗണിത ട്രിക്കുകളും സംഖ്യകളുടെ മാന്ത്രികതയും അനുഭവവേദ്യം ആക്കിയ ഗണിത പ്രതിഭകൾക്കൊപ്പം പരിപാടിയിൽ ജില്ലയിലെ മികച്ച ഗണിതഅധ്യാപകർ  ക്ലാസ്സുകൾ നയിച്ചു.