അധികവിവരങ്ങൾ/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ഓട്ടൻ തുള്ളൽ
മാജിക് കലണ്ടർ.
കളിവീട്
ഗണിത പ്രതിഭകൾക്കൊപ്പം

കുട്ടികളുടെ സമ്മേളനം

സമ്മേളനങ്ങൾ കാണാനും ആസ്വദിക്കാനും മാത്രമേ സാധാരണ ഗതിയിൽ പ്രൈമറി കുട്ടികൾക്ക് സാധിക്കാറുള്ളൂ. എന്നാൽ ഇതിന്റെ സാങ്കേതിക വശങ്ങളും ചിട്ടവട്ടങ്ങളും കുട്ടികളും തിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിൽ കുട്ടികളുടെ സമ്മേളനങ്ങൾ നടത്താറുണ്ട്. സ്വാഗതം, അധ്യക്ഷൻ, ഉത്ഘാടനം, ആശംസകൾ, നന്ദി തുടങ്ങി എല്ലാം കുട്ടികൾ തന്നെ കൈകാര്യം ചെയ്യും. ഒരു നിശ്ചിത വിഷയത്തിലൂന്നിയാവും സമ്മേളനം. സഭാകമ്പം ഇല്ലാതാക്കുക, നേതൃനിരയിലേയ്ക്ക് ഉയരുക എന്നിവയെല്ലാം ഇതിന്റെ ലക്ഷ്യങ്ങൾ.

വർഷാദ്യത്തിൽ തുടങ്ങുന്ന LSS പരിശീലന പരിപാടി സ്കൂളിന്റെ എടുത്തു പറയാവുന്ന മികവാണ്. പ്രത്യേക പരിശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താനും പൊതു വിജ്ഞാനം വർദ്ദിപ്പിക്കാനും സാധിക്കുന്നു.

@.  സുസജ്ജമായ കമ്പ്യൂട്ടർ ലാബിന് പുറമേ കണിയാപുരം സബ്ജില്ലയിൽ കന്യാകുളങ്ങര എൽപിഎസിനു മാത്രം അവകാശപ്പെടാവുന്ന , നൂതന കാലത്തിനു യോജിച്ചവണ്ണം കുട്ടികളെ പാകപ്പെടുത്താൻ ഉതകുന്ന 3 ക്ലാസ്സ് തിയേറ്ററുകൾ.

@. സ്കൂൾ വിശേഷങ്ങളും  മികവുകളും  പങ്കുവെക്കാൻ വ്യത്യസ്ത മാധ്യമങ്ങൾ -- കുട്ടികൾ അവതരിപ്പിക്കുന്ന കിളികൊഞ്ചൽ പരിപാടി, സ്കൂളിൻറെ സ്വന്തം യൂട്യൂബ് ചാനൽ,  വർഷാവർഷം പ്രസിദ്ധീകരിക്കുന്ന വാർത്താപത്രിക 'പ്രതിധ്വനി' തുടങ്ങി വ്യത്യസ്ത മാധ്യമങ്ങൾ .......

@ ഏറെ പ്രശംസ പിടിച്ചുപറ്റിയ വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം നേടിയ കുഞ്ഞ് എഴുത്തുകൾ പ്രസിദ്ധീകരിക്കുന്ന  എഴുത്തോല -- 2018 മുതൽ മുടങ്ങാതെ പ്രസിദ്ധീകരിച്ചു പോരുന്നു.

@  വർഷാവർഷം സ്കൂളിലെ മുതിർന്ന കുട്ടികൾ തന്നെ രൂപപ്പെടുത്തുന്ന സ്കൂളിൻറെ സ്വന്തം മാജിക് കലണ്ടർ.

ഓട്ടൻ തുള്ളലിലൂടെ ഓസോൺ ദിന സന്ദേശം .ഓസോൺ പാളി ദുർബലപ്പെടുന്നതു കൊണ്ടുളള ദോഷങ്ങളെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ഒപ്പം മിയാവാക്കി വശങ്ങളെക്കുറിച്ചും ഓട്ടൻ തുള്ളലിലൂടെ വിശദമാക്കിയത് ഏറെ അഭിനന്ദനം നേടിയിരുന്നു.ദിനാചരണങ്ങൾളോടനുബന്ധിച്ച് ക്ലാസുകളിൽ തയ്യാറാക്കപ്പെടുന്ന ഡിജിറ്റൽ മാസികകൾ എല്ലാവർക്കും എക്കാലത്തേക്കും  സൂക്ഷിക്കാവുന്ന വിജ്ഞാന ത്തിൻറെ മുതൽക്കൂട്ടുകളാണ്.സ്കൂൾ -ക്ലാസ് ലൈബ്രറി കളിലേക്കുള്ള പുസ്തക ശേഖരണത്തിനായി സ്കൂളിലെ പുസ്തകക്കൂട .

100 ശാസ്ത്ര പരീക്ഷണങ്ങൾ

2021 - ലെ ടോക്കിയോ ഒളിമ്പിക്സ് നടക്കുമ്പോൾ അതിനു സമാന്തരമായി കന്യാകുളങ്ങര എൽ പി എസിലെ കൊച്ചു കൂട്ടുകാർ ഒളിമ്പിക്സ് ചരിത്രത്തിലെ നാളിതുവരെയുള്ള കുഞ്ഞ് അറിവുകൾ പങ്കുവെച്ച ഒളിമ്പിക്സിനോടൊപ്പം എന്ന പരിപാടി  വേറെ വിജ്ഞാനപ്രദവും കൗതുകം ഉണർത്തുന്നതും ആയിരുന്നു.

കൊറോണക്കാലത്തും കുട്ടികളിലെ വായനാശീലം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കുട്ടികളുടെ വീട്ടിലേക്ക് പുസ്തകങ്ങളുമായി എത്തിച്ചേർന്ന പുസ്തകവണ്ടി എന്ന അക്ഷരയാത്ര . ഉദ്ദേശിച്ചതിലേറെ ഫലം കണ്ട പുസ്തകവണ്ടി എന്ന സംരംഭം ഒരു തുടക്കം മാത്രമായിരുന്നു. വായിച്ചു കഴിഞ്ഞ പുസ്തകവും കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുമായി രക്ഷകർത്താക്കൾ സ്കൂളിലേക്ക് എത്താൻ തുടങ്ങി .മറ്റൊരു പുസ്തകവും ആയാണ് അവർ മടങ്ങുക. കുട്ടികളെ വായനാ വഴിയിൽ നിർത്താൻ ഉദ്ദേശിച്ച് തുടങ്ങിയ പുസ്തക വണ്ടി രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ ഹൃദയത്തിലേറ്റി.സ്കൂളിലെ കുട്ടിക്കർഷകർ നയിക്കുന്ന കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ *വിത്ത്ബോംബുകൾ നിർമ്മിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണും ജൈവവളവും ചേർന്ന മിശ്രിതത്തിൽ വിത്തുകൾ പൊതിഞ്ഞ് സമീപപ്രദേശങ്ങളിൽ നിക്ഷേപിച്ചു. പ്രകൃതിക്ക് കുഞ്ഞുകരങ്ങളുടെ പിന്തുണ.