സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
== മാമ്മുട്  ==

പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ പിന്‍തുടര്‍ച്ച എന്നുവേണമെങ്കില്‍ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്‍റെതണലിലാണ് ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്‍റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്.