കൂടുതൽ വായിക്കുക (പള്ളിക്കര സെൻട്രൽ ൽ പി സ്‌കൂൾ /ചരിത്രം )

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shahidanoormahal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പിഞ്ചു മനസ്സുകളിൽ അക്ഷര ദീപം തെളിയിക്കുന്ന ഈ വിദ്യാകേന്ദ്രം ആരംഭിച്ചത് താലൂക്ക് മെമ്പറും

പൊതുകാര്യ പ്രസക്തനുമായിരുന്ന രയരോത്ത് ശ്രീ രാവുണ്ണിക്കിടാവ് അവർക്കാണ് .പളളിക്കര മാപ്പിള

ലോവർ എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാല നാമം .ശ്രീ .ടി .പി .കുഞ്ഞമ്മദ് മാസ്റ്റർ ആണ്‌

ഈ സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ .ഒന്നും രണ്ടും സ്‌റ്റാൻഡേർഡുകൾ ഉൾപ്പെടുത്തി വികസിപ്പിച്ചു .1

1955 ലാണ് ഡിപ്പാർട്ടമെന്റ് അംഗീകാരത്തോടെ സ്കൂളിന് പളളിക്കര സെൻട്രൽ എൽ പി സ്കൂൾ എന്ന പേര്

ലഭിക്കുന്നത് .1961 ൽ ഗവണ്മെന്റ് അഞ്ചാം സ്റ്റാൻഡേർഡ് നിർത്തലാക്കി .

രാവുണ്ണിക്കിടാവിനു ശേഷം മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിലെ ഹെഡ്മാസ്റ്ററായി ദീർഘകാലം

സേവനമനുഷ്‌ടിച്ചിരുന്ന ശ്രീ .ടി.പി.ഗോപാലൻ കിടാവായിരുന്നു.അദ്ദേഹത്തിന്റെ ദേഹ വിയോഗാനന്തരം

സഹധർമ്മിണി ശ്രീമതി .ടി.സി അമ്മാളുഅമ്മയാണ് പ്രസ്തുത സ്ഥാനം അലങ്കരിക്കുന്നത്ത് സ്കൂളിന്റെ

സർവ്വതോൻമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിച്ച പങ്ക് ശ്ലാഘനീയമാണ് .വിവിധ കാലയളവുകളിൽ

രൂപം കൊണ്ടിട്ടുള്ള പി ടി .എ കമ്മിറ്റികളും പി.ടി .എ പ്രസിഡന്റുമാരും ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ

നിസ്വാർത്ഥ സഹായം നൽകിയിട്ടുണ്ട് .

കുട്ടികളുടെ കലാകായിക അഭിരുചിയെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കാൻ എല്ലാകാലത്തും

ഈ സ്കൂളിന്‌സ്കൂളിനു സാധിച്ചിട്ടുണ്ട് .കലാരംഗത്ത് കഴിവുള്ള കുട്ടികളെ കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും

തയ്യാറായതിന്റെഫലമായി കലാതിലകം ,കലാപ്രതിഭ എന്നീ സ്ഥാനങ്ങൾ അലങ്കരിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക്

കഴിഞ്ഞിട്ടുണ്ട് .അതുപോലെ തന്നെ കായിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഈ സ്കൂളിന് നിരവധി

തവണ കായികമത്സരത്തിനുള്ള പഞ്ചായത്ത് തല ഷീൽഡും വ്യക്തിഗത ചാമ്പിയൻഷിപ്പുകളും ലഭിച്ചിട്ടുണ്ട്'

പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ .ടി .പി. കുഞ്ഞമ്മദ്‌ മാസ്റ്റർ അവർകളാണ്

തുടർന്ന് ശ്രീ .ടി.പി.ഗോപാലൻകിടാവ് ,ശ്രീ കെ മമ്മദ് മാസ്റ്റർ ,ശ്രീ.എ രാമകൃഷ്ണൻ മാസ്റ്റർ ,ശ്രീമതി .ടി സി രാധ ടീച്ചർ

ശ്രീ ,എം.ഭാസ്കരൻ മാസ്റർ ,ശ്രീ .പി.ടി.വേണു ഗോപാലൻ മാസ്‌റ്റർ എന്നിവർ പ്രസ്‌തുത സ്ഥാനത്തിരുന്നു സേവനമനുഷ്ഠിച്ചു

വിരമിച്ചവരാണ്‌ .