ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, ഒരുഫിസിക്സ് ലാബ്, ഒരുകെമിസ്ട്രി ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. ക്വിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുവരുന്നുണ്ട്.

കെട്ടിടങ്ങൾ

കെട്ടിടങ്ങൾ കാണാൻ‍ ഇവിടെ ക്ലിക്ക് ചെയ്യുക

പമ്പ ബ്ലോക്ക്.

പമ്പ ബ്ലോക്ക്

സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഒാഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, ര​ണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു.ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറ‍ഞ്ഞതാണ്.