പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
00:41, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്
വിലാസം
കൈക്കൊട്ട്കടവ്‍‍

കാസറഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-2016Sabarish

................................

ചരിത്രം

ഏഴ് പതിറ്റാണ്ടോളം അറിവിന്റെയും സംസ്കാരത്തിന്റെയും പ്രതിരൂപമായി ഒട്ടേറെ തലമുറകളുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച മഹാവിദ്യാലയമാണ് പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ് കൈകോട്ടുകടവ്. 1936 ല്‍ പ്രാഥമിക വിദ്യാലയമായി ആരംഭിക്കുകയും വളര്‍ച്ചയുടെ നാള്‍വഴികളിലൂടെ ഒരു ഗ്രാമത്തിന്റെ ചൈതന്യമായി മാറുകയും ചെയ്ത ഈ സ്കൂളില്‍ ഇന്ന് ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി കുട്ടികള്‍ പഠിക്കുന്നു. വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിനുതകുന്ന മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും കൈക്കോട്ടുകടവിലെ കുട്ടികള്‍ തങ്ങളുടെ പ്രതിഭ കൊണ്ട് പൊന്ന് ചാര്‍ത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ഒരോ കാലഘട്ടമാണ് അതിന്റെ വിദ്യാഭ്യാസ പ്രക്രിയ നിര്‍ണയിക്കുന്നത്. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് കാലത്തിനനുസരിച്ച് വിദ്യാഭ്യാസക്രമത്തില്‍ മാറ്റം വരുത്തണം എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ 2005 മുതല്‍ സകൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. രക്ഷിതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ മാറ്റത്തോട് ഉണ്ടായിട്ടുള്ളത്.

മികച്ച സ്കൂള്‍ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസ മനശാസ്‌‌ത്രം പറയുന്നു. ആകര്‍ഷകമായ കെട്ടിടങ്ങള്‍ നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസുമുറികള്‍, കുട്ടികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങള്‍ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്കൂള്‍ ഉറപ്പു നല്‍കുന്നു. സുസജ്ജമായ ഐ.ടി. ലാബ് ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.

കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂള്‍ ക്ലബ്ബുകള്‍. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളര്‍ത്തുന്നതില്‍ സ്കൂളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സാര്‍ഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളില്‍‌ വളര്‍ത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂള്‍ ക്ലബ്ബുകള്‍. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളര്‍ത്തുന്നതില്‍ സ്കൂളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സാര്‍ഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളില്‍‌ വളര്‍ത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}